നീറ്റ്-പി.ജി: എൻ.ആർ.ഐയിലേക്ക് മാറാൻ നാളെ രാവിലെ 10നകം അപേക്ഷിക്കണം; വിശദാംശങ്ങളറിയാം

നീറ്റ്-പി.ജി 2024 റാങ്കടിസ്ഥാനത്തിൽ മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒന്നാംഘട്ട കൗൺസലിങ്, അലോട്ട്മെന്റ് നടപടികൾ താമസിയാതെ ആരംഭിക്കും. എം.ഡി/ എം.എസ് ഡിപ്ലോമ കോഴ്സുകളിലേക്കാണ് അലോട്ട്മെന്റ്.

‘ഭാരതീയൻ’ കാറ്റഗറിയിൽനിന്ന് ‘എൻ.ആർ.ഐ’ സ്റ്റാറ്റസ് അവകാശപ്പെടുന്നവർ അതിലേക്ക് മാറുന്നതിന് സുപ്രീംകോടതി നിർദേശപ്രകാരം അത് തെളിയിക്കുന്നതിനാവശ്യമായ രേഖകൾ സഹിതം സെപ്റ്റംബർ 17ന് രാവിലെ 10 മണിക്ക് മുമ്പ് nri.adgmemcc1@gmail.com എന്ന ഇ-മെയിലിൽ അപേക്ഷ നൽകേണ്ടതാണ്. ഇതുസംബന്ധിച്ച അറിയിപ്പും അപേക്ഷാ ഫോറവും https://mcc.nic.in/ ൽ ലഭിക്കും.

നീറ്റ്-പി.ജി 2024 ഓൺലൈൻ കൗൺസലിങ്, അലോട്ട്മെന്റ് ഷെഡ്യൂളുകൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.

Tags:    
News Summary - NEET PG Counselling 2024 - MCC Opens Nationality Conversion Window for NRI Students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.