ജാമിഅ ഹംദർദിൽ ഡിഗ്രി, പി.ജി ഡിപ്ലോമ വിദൂര, ഓൺലൈൻ കോഴ്സുകൾ

​ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല​യാ​യ ന്യൂ​ഡ​ൽ​ഹി​യി​ലെ ജാ​മി​അ ഹം​ദ​ർ​ദ് സെ​ന്റ​ർ ഫോ​ർ ഡി​സ്റ്റ​ൻ​സ് ആ​ൻ​ഡ് ഓ​ൺ​ലൈ​ൻ എ​ജു​ക്കേ​ഷ​ൻ 2024 -25 വ​ർ​ഷം ന​ട​ത്തു​ന്ന വി​വി​ധ ഡി​​ഗ്രി, പി.​ജി, ഡി​പ്ലോ​മ ഓ​പ​ൺ സി​സ്റ്റം​സ്, ഓ​ൺ​ലൈ​ൻ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് സെ​പ്റ്റം​ബ​ർ 15 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. അ​ഖി​ലേ​ന്ത്യ സാ​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ലി​ന്റെ അ​നു​മ​തി​യോ​ടെ​യാ​ണ് ബി.​സി.​എ, ബി.​ബി.​എ കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്ന​ത്. കോ​ഴ്സു​ക​ളും സെ​മ​സ്റ്റ​ർ ഫീ​സ് നി​ര​ക്കു​ക​ളും ചു​വ​ടെ:

  • ബാ​ച്‍ല​ർ ഓ​ഫ് ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് (ബി.​സി.​എ) 3/4 വ​ർ​ഷം, 16,500 രൂ​പ.
  • ബാ​ച്‍ല​ർ ഓ​ഫ് ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (ബി.​ബി.​എ) 3/4 വ​ർ​ഷം, 14,500 രൂ​പ.
  • ബി.​കോം (ഓ​ണേ​ഴ്സ്) 3/4 വ​ർ​ഷം, 9500 രൂ​പ.
  • ഏ​ക​വ​ർ​ഷ അ​ഡ്വാ​ൻ​സ് ഡി​പ്ലോ​മ പ്രോ​ഗ്രാ​മു​ക​ൾ: ഡ​യ​റ്റി​റ്റി​ക്സ് ആ​ൻ​ഡ് തെ​റ​പ്പി​റ്റ്സ് ന്യൂ​ട്രീ​ഷ​ൻ 8500 രൂ​പ. ഡ്ര​ഗ് റെ​ഗു​ലേ​റ്റ​റി അ​ഫ​യേ​ഴ്സ് 12,500 രൂ​പ; ​മെ​ഡി​ക്ക​ൽ റെ​ക്കോ​ഡ് ടെ​ക്നി​ക്സ് 10,000 രൂ​പ.
  • ഏ​ക​വ​ർ​ഷ ഡി​​പ്ലോ​മ പ്രോ​ഗ്രാ​മു​ക​ൾ: ബേ​ക്ക​റി ആ​ൻ​ഡ് ക​ൺ​ഫെ​ക്ഷ​ന​റി ടെ​ക്നോ​ള​ജി 6500 രൂ​പ; പേ​ർ​ഷ്യ​ൻ ലാം​ഗ്വേ​ജ് 5000 രൂ​പ; പ്ര​ഫ​ഷ​ന​ൽ അ​റ​ബി​ക് 5000 രൂ​പ.
  • ആ​റു​മാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാം: മോ​ഡേ​ൺ പേ​ർ​ഷ്യ​ൻ ലാം​ഗ്വേ​ജ് 3700 രൂ​പ.

ഓ​ൺ​ലൈ​ൻ പി.​ജി പ്രോ​ഗ്രാ​മു​ക​ൾ: മാ​സ്റ്റ​ർ ഓ​ഫ് ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (എം.​ബി.​എ), 26,250 രൂ​പ; മാ​സ്റ്റ​ർ ഓ​ഫ് ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് (എം.​സി.​എ) 22,500 രൂ​പ; എം.​എ-​ഇ​സ്‍ലാ​മി​ക് സ്റ്റ​ഡീ​സ് (2 വ​ർ​ഷം) 7500 രൂ​പ; എം.​എ -ഹ്യൂ​മ​ൻ റൈ​റ്റ്സ് (2 വ​ർ​ഷം), 12,500 രൂ​പ; എം.​എ -പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് (2 വ​ർ​ഷം) 5000 രൂ​പ.

യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ളും സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ളു​മ​ട​ക്ക​മു​ള്ള പ്ര​വേ​ശ​ന വി​വ​ര​ങ്ങ​ൾ www.jamiahamdard.ac.in/CDOE/CDOE.htm, jamiahamdard.online.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭി​ക്കും. ഹെ​ൽ​പ് ലൈ​ൻ ഫോ​ൺ ന​മ്പ​റു​ക​ൾ: 9311590184, 9891958565 (ഡോ. ​അ​ബ്ദു​ൽ മ​ജീ​ദ്, അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ). ഇ-​മെ​യി​ൽ: admission@jamiahamdardonline.in.

Tags:    
News Summary - Degree, PG Diploma Distance and Online Courses at Jamia Hamdard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.