തൃശൂർ: 2023 -24 അധ്യയന വർഷം സർക്കാർ/ പൊതുമേഖല/ സ്വാശ്രയ മേഖലകളിലായി 820 നഴ്സിങ് ബിരുദ സീറ്റുകൾകൂടി വർധിപ്പിക്കാൻ കേരള ആരോഗ്യശാസ്ത്ര സർവകലാശാല തീരുമാനിച്ചു. ആരോഗ്യശാസ്ത്ര സർവകലാശാലക്ക് കീഴിൽ സർക്കാർ/ പൊതുമേഖല/ സ്വാശ്രയ മേഖലകളിലെ 138 നഴ്സിങ് കോളജുകളിലായി 9204 സീറ്റുകളാണ് നിലവിലുള്ളത്.
പരിശോധന കമ്മിറ്റി ചൂണ്ടിക്കാട്ടിയ കുറവുകൾ എത്രയുംവേഗം പരിഹരിക്കാമെന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ, വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പ്രത്യേക അധികാരം ഉപയോഗിച്ചാണ് 14 കോളജുകളിലായി 820 സീറ്റുകൾക്ക് അനുമതി നൽകിയത്. ഇതോടെ നഴ്സിങ് ബിരുദ കോഴ്സുകൾ 10,024 ആയി വർധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.