820 നഴ്സിങ് ബിരുദ സീറ്റുകൾ വർധിപ്പിക്കാൻ തീരുമാനം
text_fieldsതൃശൂർ: 2023 -24 അധ്യയന വർഷം സർക്കാർ/ പൊതുമേഖല/ സ്വാശ്രയ മേഖലകളിലായി 820 നഴ്സിങ് ബിരുദ സീറ്റുകൾകൂടി വർധിപ്പിക്കാൻ കേരള ആരോഗ്യശാസ്ത്ര സർവകലാശാല തീരുമാനിച്ചു. ആരോഗ്യശാസ്ത്ര സർവകലാശാലക്ക് കീഴിൽ സർക്കാർ/ പൊതുമേഖല/ സ്വാശ്രയ മേഖലകളിലെ 138 നഴ്സിങ് കോളജുകളിലായി 9204 സീറ്റുകളാണ് നിലവിലുള്ളത്.
പരിശോധന കമ്മിറ്റി ചൂണ്ടിക്കാട്ടിയ കുറവുകൾ എത്രയുംവേഗം പരിഹരിക്കാമെന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ, വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പ്രത്യേക അധികാരം ഉപയോഗിച്ചാണ് 14 കോളജുകളിലായി 820 സീറ്റുകൾക്ക് അനുമതി നൽകിയത്. ഇതോടെ നഴ്സിങ് ബിരുദ കോഴ്സുകൾ 10,024 ആയി വർധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.