മമ്പാട്: മമ്പാട് എം.ഇ.എസ് കോളജിലെ ഡിഗ്രി ഓണേഴ്സ് ആൻഡ് ഓണേഴ്സ് വിത്ത് റിസർച് പ്രവേശനത്തിനുള്ള അവസാന തീയതി മേയ് 31നും പി.ജി പ്രവേശനത്തിനുള്ള അവസാന തീയതി ജൂൺ അഞ്ച് വരെയും നീട്ടി.
ഓട്ടോണമസ് കോളജായതിനാൽ മറ്റു കോളജുകളിൽനിന്ന് വ്യത്യസ്തമായി www.mesmampadcollege.edu.in വെബ്സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. എയ്ഡഡ് കോഴ്സുകളായ ബി.എസ് സി കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, ഫുഡ് ടെക്നോളജി, സുവോളജി, ബി.എ അറബിക് ആൻഡ് ഇസ്ലാമിക് ഹിസ്റ്ററി, ഇംഗ്ലീഷ്, ഇക്കണോമിക്സ്, ഹിസ്റ്ററി, ബി.കോം കോഓപറേഷൻ, ബി.കോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ബി.ബി.എ, ഇന്റഗ്രേറ്റഡ് എം.എസ് സി ബയോളജി, സ്വാശ്രയ കോഴ്സുകളായ ബി.എസ് സി ജിയോളജി, ബി.എ മാസ് കമ്യൂണിക്കേഷൻ, ബി.വോക്, വിഷ്വൽ കമ്യൂണിക്കേഷൻ, ഫുഡ് ടെക്നോളജി, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ന്യൂട്രീഷൻ സയൻസ് ആൻഡ് ഡയറ്ററ്റിക്സ്, എയ്ഡഡ് പി.ജി കോഴ്സുകളായ എം.എസ് സി കെമിസ്ട്രി, മാത്തമാറ്റിക്സ്, സുവോളജി, എം.എ അറബിക്, ഇക്കണോമിക്സ്, എം.കോം സ്വാശ്രയ കോഴ്സുകളായ എം.എസ് സി ഫുഡ് ടെക്നോളജി, എം.എ ഇംഗ്ലീഷ് കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഫോൺ: 94952 90001.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.