ദുബൈ: രാജ്യത്തെ സ്കൂളുകളിൽ നിർമിതബുദ്ധി സാങ്കേതിക വിദ്യകൾ ഉൾപ്പെടെ ഡിജിറ്റൽ സാങ്കേതിക വിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയവും പ്രമുഖ ടെലിഫോൺ സേവനദാതാക്കളായ ഇ-ആൻഡും കരാറിലെത്തി.
അത്യാധുനിക കമ്പ്യൂട്ടർ സയൻസ് വിദ്യാഭ്യാസം വികസിപ്പിക്കുന്നതിനും വാഗ്ദാനം ചെയ്യുന്നതിനും വിദ്യാഭ്യാസ മേഖലയിൽ നിർമിത ബുദ്ധി ടൂളുകളും മെക്കാനിസങ്ങളും സമന്വയിപ്പിക്കുകയുമാണ് ലക്ഷ്യം.ദുബൈയിൽ നടന്ന സാങ്കേതിക വിദ്യ പ്രദർശനമായ ജൈടെക്സിലാണ് ഇതുസംബന്ധിച്ച് ഇരുവരും കരാർ ഒപ്പുവെച്ചത്.
വിദ്യാഭ്യാസ മേഖലയിൽ സാങ്കേതികവിദ്യകളെ ഉൾക്കൊള്ളിക്കുന്നതിനും ഡിജിറ്റൽ ചിന്തകളെ പരിപോഷിപ്പിക്കുന്നതിനുമാണ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇ-ആൻഡ് ഗ്രൂപ് ചീഫ് ഹ്യൂമൺ റിസോഴ്സ് ഓഫിസർ ദേന അൽ അൽമൻസൂരി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രാലയവുമായി ചേർന്ന് Code.orgയിലൂടെ ഇതുസംബന്ധിച്ചുള്ള പ്രവർത്തനം ആരംഭിച്ചിരുന്നതായും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.