representational image

ഡി.എൽ.എസ്​ കോഴ്​സ്​ പ്രവേശനം; അപേക്ഷ നവംബർ 23 വരെ

സംസ്ഥാനത്തെ സർക്കാർ/എയ്​ഡഡ്​/ സ്വാശ്രയ ടീച്ചേഴ്​സ്​​ ട്രെയി​നിങ്​ ഇൻസ്​റ്റിറ്റ്യൂട്ടുകളിൽ (ടി.ടി.ഐകൾ) 2021-23 വർഷത്തെ ഡിപ്ലോമ ഇൻ എലിമെൻററി എജുക്കേഷൻ (ഡി.എൽ.എസ്​) കോഴ്​സ്​ ​പ്രവേശനത്തിൽ നവംബർ 23 വരെ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷ ഫോറവും പ്രവേശന വിജ്ഞാപനവും www.education.kerala.gov.inൽനിന്നും ഡൗൺലോഡ്​ ചെയ്യാം. ജില്ല അടിസ​ഥാനത്തിലാണ്​ തെരഞ്ഞെടുപ്പ്​.

50 ശതമാനം മാർക്കിൽ കുറയാതെ പ്ലസ്​ ടു/ഹയർ സെക്കൻഡറി തത്തുല്യ ബോർഡ്​ പരീക്ഷ വിജയിച്ചവർക്ക്​ അപേക്ഷിക്കാം. ഒ.ബി.സികാർക്ക്​ അഞ്ചു ശതമാനം മാർക്കിളവുണ്ട്​. യോഗ്യത പരീക്ഷ മൂന്ന്​ ചാൻസിനുള്ളിൽ പാസായിരിക്കണം. പട്ടികജാതിവർഗകാർക്ക്​ മാർക്കി​ന്‍റെയും ചാൻസി​ന്‍റെയും പരിധി ബാധകമല്ല. പ്രായം 1.7.2021 ൽ 17-33 വയസ്സ്​. എസ്​.സി/എസ്​.ടി വിഭാഗങ്ങൾക്ക്​ അഞ്ചുവർഷവും ഒ.ബി.സികാർക്ക്​ മൂന്നുവർഷവും വിമുക്തഭടന്മാർക്ക്​ ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്​.

മാതൃകാ ഫോറത്തിൽ തയാറാക്കിയ അപേക്ഷയിൽ അഞ്ചു രൂപയുടെ കോർട്ട്​ ഫീ സ്​റ്റാമ്പ്​ പതിക്കണം. പട്ടികജാതി/വർഗക്കാർക്ക്​ അപേക്ഷ ഫീസില്ല. തെരഞ്ഞെടുക്കപ്പെടാൻ ആഗ്രഹിക്കുന്ന റവന്യൂ ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്​ടറുടെ മേൽവിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.

ജില്ലതല ഡെപ്യൂട്ടി ഡയറക്​ടറുടെ മേൽവിലാസങ്ങളും അപേക്ഷ സമർപ്പണത്തിനുള്ള മാർഗനിർദേശങ്ങളും തെരഞ്ഞെടുപ്പ്​ നടപടിക്രമങ്ങളുമെല്ലാം വിജ്ഞാപനത്തിലുണ്ട്​.കന്നട ടീച്ചേഴ്​സ്​ ട്രെയിനിങ് കോഴ്​സിലേക്കുള്ള അപേക്ഷകൾ കാസർകോട്​ വിദ്യാഭ്യാസ ഉപഡയറക്​ടർക്കും തമിഴ്​ ടീച്ചേഴ്​സ്​ ട്രെയിനിങ്​ കോഴ്​സിലേക്കുള്ള അപേക്ഷകൾ പാലക്കാട്​, ഇടുക്കി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്​ടർക്കും ഇംഗ്ലീഷ്​ മീഡിയത്തിലേക്കുള്ള അപേക്ഷകൾ തിരുവനന്തപരം/കൊല്ലം/മലപ്പുറം/കോഴിക്കോട്​/കണ്ണൂർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്​ടർമാർക്കും അയക്കണം.

ആംഗ്ലോ ഇന്ത്യൻ ടി.ടി.ഐയിലേക്കുള്ള അപേക്ഷകൾ കണ്ണൂർ സെൻറ്​ തെരേസാസ്​ ആംഗ്ലോ ഇന്ത്യൻ ടി.ടി.ഐ മാനേജർക്ക്​ നൽകണം.

മാനേജ്​മെൻറ്​ ​േക്വാട്ടയിൽ തെരഞ്ഞെടുക്കപ്പെടുന്നതിൽ എയ്​ഡഡ്​ ടീച്ചർ​ ട്രെയിനിങ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ മാനേജർക്കും ന്യൂനപക്ഷ ടി.ടി.ഐകളിലേക്ക്​ പൊതു മെറിറ്റടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്നതിന്​ (50 ശതമാനം സീറ്റുകളിലേക്ക്​) അപേക്ഷ ബന്ധപ്പെട്ട ടി.ടി.ഐ മാനേജർക്കും നൽകണം. പകർപ്പ്​ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്​ടർമാർക്കും നൽകിയിരിക്കണം.  

Tags:    
News Summary - diploma in elementary education admission; Application deadline is November 23rd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.