സി.യു.ഇ.ടി ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ദേ​ശീ​യ പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ (സി.​യു.​ഇ.​ടി) യു.​ജി ഫ​ലം അറിയാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.

ഫലം ലഭിക്കുന്ന ലിങ്കുകൾ

https://cuet.samarth.ac.in/index.php/site/login

cuet.samarth.ac.in

nta.ac.in

cuet.samarth.ac.in വെബ്സൈറ്റിൽ കയറി സി.യു.ഇ.ടി യു.ജി അപേക്ഷ നമ്പറും ജനന തീയതിയും നൽകി വിദ്യാർഥികൾ എന്റർ ചെയ്താൽ ഫലമറിയാൻ സാധിക്കും.

പൊതുപ്രവേശന പരീക്ഷയിൽ 19,865 ഉദ്യോഗാർഥികൾ 30 വിഷയങ്ങളിൽ 100 ശതമാനം നേടി. ഇംഗ്ലീഷിനാണ് ഏറ്റവും കൂടുതൽ പേർ (8,236 പേർ) പ്രവേശന യോഗ്യത നേടിയത്. പൊളിറ്റിക്കൽ സയൻസിന് 2,065 പേരും ബിസിനസ് സ്റ്റഡീസ് 1,669 പേരും യോഗ്യത നേടി.

കേന്ദ്ര സർവകലാശാല അടക്കമുള്ള 46 യൂനിവേഴ്സിറ്റികളിലെ ബിരുദ പ്രവേശനത്തിനായാണ് സി.യു.ഇ.ടി യു.ജി പരീക്ഷ നടത്തിയത്. ആറു ഘട്ടങ്ങളിലായാണ് പരീക്ഷ നടന്നത്. ജൂ​ലൈ​ 15ന് തു​ട​ങ്ങി​യ പ​രീ​ക്ഷ ആ​ഗ​സ്റ്റ് 30ന് അ​വ​സാ​നി​ച്ചു. അ​വ​സാ​ന നി​മി​ഷം പ​രീ​ക്ഷ​ കേ​ന്ദ്ര​ങ്ങ​ൾ മാ​റ്റ​ൽ, വി​ദ്യാ​ർ​ഥി​ക​ളെ അ​റി​യി​ക്കാ​തെ പ​രീ​ക്ഷ തീ​യ​തി മാ​റ്റ​ൽ തു​ട​ങ്ങി​യ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ക‍യും പ​രീ​ക്ഷ റ​ദ്ദാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ ഫ​ലം വ്യാഴാഴ്ച രാത്രി 10ന് പ്രസിദ്ധീകരിക്കുമെന്നാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) വാർത്താകുറിപ്പിലൂടെ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, രാത്രി 10 മണിയോടെ ഫലം പ്രസിദ്ധീകരിക്കുന്നത് വൈകുമെന്ന് എൻ.ടി.എ ഔദ്യോഗിക ട്വീറ്റിലൂടെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെ 5.28ഓടെ ഫലം പ്രസിദ്ധീകരിച്ചതായി എൻ.ടി.എ ട്വീറ്റ് ചെയ്തു. 

Tags:    
News Summary - Direct link to check CUET UG 2022 scorecard here

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.