കോഴിക്കോട്: വിദൂര വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സർവകലാശാല ഗ്രാൻറ്സ് കമീഷൻ (യു.ജി.സി) ചട്ടഭേദഗതി നിലവിൽവന്നു. 2017ലെ ചട്ടങ്ങളിലാണ് ഭേദഗതി വരുത്തിയത്. ഒാപൺ, വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ സർവകലാശാലകൾക്ക് നാഷനൽ അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിെൻറ (നാക്) 3.26 സ്കോർ എങ്കിലും വേണമെന്നതാണ് സുപ്രധാന ഭേദഗതി. അടുത്ത അധ്യയന വർഷത്തിനുള്ളിൽ ഇൗ സ്കോർ നേടണം. ഇല്ലെങ്കിൽ ഒാപൺ, വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് അനുമതിയുണ്ടാവില്ല. നിലവിലുണ്ടായിരുന്ന ചട്ടത്തിൽ നിശ്ചിത സ്കോർ നിബന്ധനയില്ലായിരുന്നു.
കൽപിത സർവകലാശാലകളിലെ ഇത്തരം കോഴ്സുകളുടെ നടത്തിപ്പിന് ഒാഫ് കാമ്പസ് കേന്ദ്രങ്ങളിലെയും പഠനകേന്ദ്രങ്ങളിലെയും സൗകര്യങ്ങൾ കൃത്യമായി പരിശോധിക്കും. അസിസ്റ്റൻറ് പ്രഫസർ തസ്തികയിൽ കുറയാത്ത കോഒാഡിനേറ്റർമാർ പഠനേകന്ദ്രങ്ങളിൽ വേണം.
വിദ്യാർഥികളുടെ എണ്ണത്തിന് അനുസരിച്ച് അധ്യാപക, അധ്യാപേകതര ജീവനക്കാരെയും നിയമിക്കണം. കുട്ടികളുടെ എണ്ണത്തിൽ നിയന്ത്രണം പാടില്ല. യോഗ്യതയുള്ള അധ്യാപകർക്ക് പുറമെ, സർവസജ്ജമായ ലബോറട്ടറി, ലൈബ്രറി, ഒാൺലൈൻ, െഎ.ടി കണക്ടിവിറ്റി, മതിയായ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും ഒരുക്കണം. തിയറി കോഴ്സുകൾക്ക് 100 കുട്ടികൾക്ക് ഒരു കൗൺസലർ വേണം. പ്രാക്ടിക്കൽ കോഴ്സുകളുടെ മേൽനോട്ടത്തിനും മതിയായ അധ്യാപകർ ആവശ്യമാണ്. മൂന്നു വർഷമായി തുടരുന്ന, അംഗീകാരമുള്ള ലാബ് ആയിരിക്കണം ഒരുക്കേണ്ടത്. പുതിയ കോഴ്സുകൾക്ക് ഒാൺലൈൻ വഴി അേപക്ഷ ക്ഷണിച്ചിട്ടുണ്ട്. ഒക്ടോബർ അഞ്ചു വരെ അപേക്ഷ സമർപ്പിക്കാം.
യു.ജി.സി നിഷ്കർഷിച്ച നാക് സ്കോർ ഇല്ലെങ്കിലും സംസ്ഥാനത്തെ സർവകലാശാലകൾക്ക് ഒരു വർഷത്തേക്കുകൂടി അനുമതി നൽകിയിരുന്നു. കാലിക്കറ്റ് സർവകലാശാലക്ക് 3.13 ആണ് നാക് സ്കോർ. ഇത്തവണ 19 കോഴ്സുകൾക്ക് മാത്രമാണ് കാലിക്കറ്റിൽ വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് അനുമതി നൽകിയത്. മതിയായ അധ്യാപകരില്ലെന്നതടക്കമുള്ള കാരണത്താൽ ബി.എസ്സി, എം.എസ്സി ഉൾപ്പെടെ ഏഴ് കോഴ്സുകൾ യു.ജി.സി വെട്ടിച്ചുരുക്കി. നാക് സ്കോർ നിർബന്ധമാക്കിയതിനെതിരെ ഭാരതിയാർ സർവകലാശാല മദ്രാസ് ഹൈകോടതിയിൽനിന്ന് സ്റ്റേ നേടിയിരുന്നു.
പുതിയ ചട്ടപ്രകാരം സർട്ടിഫിക്കറ്റ്, ഡിപ്ലോമ, പി.ജി ഡിപ്ലോമ കോഴ്സുകൾക്ക് ഇത്തവണ സർവകലാശാലകൾക്ക് അനുമതിയില്ല. ബി.എഡ്, എം.എഡ്, എം.ബി.എ, ഹോട്ടൽ മാനേജ്മെൻറ് തുടങ്ങിയ കോഴ്സുകൾക്ക് ബന്ധപ്പെട്ട െറഗുേലറ്ററി അതോറിറ്റിയുടെ അനുമതി നിർബന്ധവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.