തിരുവനന്തപുരം: ശ്രീനാരായണഗുരു ഒാപൺ സർവകലാശാല കോഴ്സുകൾക്ക് യു.ജി.സി അംഗീകാരം ലഭിക്കുന്നതുവരെ ഇതരസർവകലാശാലകളിൽ വിദൂര വിദ്യാഭ്യാസ/ പ്രൈവറ്റ് രജിസ്േട്രഷൻ കോഴ്സുകൾ തുടരാൻ അനുമതി നൽകി സർക്കാർ ഉത്തരവ്. ഒാപൺ സർവകലാശാല ആക്ടിെല 63ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരമാണ് മറ്റ് സർവകലാശാലകൾക്ക് കോഴ്സ് നടത്താൻ അനുമതി നൽകിയത്. ഇതുപ്രകാരം കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്ക് ഇൗ വർഷവും വിദൂര/ പ്രൈവറ്റ് രജിസ്ട്രേഷൻ വഴി ഡിഗ്രി, പി.ജി കോഴ്സുകൾക്ക് പ്രവേശനം നൽകാം.
ഒാപൺ സർവകലാശാല ആക്ട് നിലവിൽ വരുന്നതോടെ ഇതര സർവകലാശാലകളിലെ വിദൂര/ പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശനം നിർത്തണമെന്ന് ആക്ടിൽ വ്യവസ്ഥയുണ്ടായിരുന്നു. ഇതുകാരണം ഇതര സർവകലാശാലകളും അവയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് വിദ്യാർഥികളും പ്രതിസന്ധിയിലായി.
ഒാപൺ സർവകലാശാല ആരംഭിക്കാനിരിക്കുന്ന കോഴ്സുകൾക്ക് യു.ജി.സിയുടെ ഡിസ്റ്റൻസ് എജുക്കേഷൻ ബ്യൂറോ അനുമതി ലഭിച്ചിട്ടില്ല. ഇൗ സാഹചര്യത്തിലാണ്, ഒാപൺ സർവകലാശാല ആക്ടിലെ വ്യവസ്ഥകൾ നടപ്പാക്കാൻ വൈഷമ്യമുണ്ടെങ്കിൽ അത് നീക്കാൻ ആക്ട് നിലവിൽ വന്ന് മൂന്ന് വർഷം വരെ സർക്കാറിന് നടപടി സ്വീകരിക്കാമെന്ന 63ാം വകുപ്പ് പ്രകാരം സർക്കാർ ഉത്തരവിറക്കിയത്.
പ്രതിസന്ധി പരിഹരിക്കാൻ ഒാപൺ സർവകലാശാല ആക്ടിൽ ഭേദഗതി വരുത്തേണ്ടതില്ലെന്നും 63ാം വകുപ്പ് ഉപയോഗിച്ച് ഉത്തരവിറക്കാമെന്നും സർക്കാറിന് നിയമോപദേശം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.