10,12 ക്ലാ​സ് ബോ​ർ​ഡ് പ​രീ​ക്ഷ​ക​ളി​ൽ ഡി​വി​ഷ​നും ഡി​സ്റ്റി​ങ്ഷ​നും ന​ൽ​കി​ല്ല -സി.​ബി.​എ​സ്.​ഇ

ന്യൂ​ഡ​ൽ​ഹി: പ​ത്ത്, 12 ക്ലാ​സു​ക​ളി​ലെ ബോ​ർ​ഡ് പ​രീ​ക്ഷ​ക​ളി​ൽ ഡി​വി​ഷ​നോ ഡി​സ്റ്റി​ങ്ഷ​നോ ന​ൽ​കി​ല്ലെ​ന്ന് സി.​ബി.​എ​സ്.​ഇ അ​റി​യി​ച്ചു. അ​നാ​രോ​ഗ്യ​ക​ര​മാ​യ മ​ത്സ​രം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് തീ​രു​മാ​നം. ഒ​രു വി​ദ്യാ​ർ​ഥി അ​ഞ്ചി​ൽ കൂ​ടു​ത​ൽ വി​ഷ​യ​ങ്ങ​ൾ എ​ഴു​തി​യി​ട്ടു​ണ്ടെ​ങ്കി​ൽ മി​ക​ച്ച അ​ഞ്ച് വി​ഷ​യ​ങ്ങ​ൾ നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള തീ​രു​മാ​നം ഉ​ന്ന​ത പ​ഠ​ന​ത്തി​ന് പ്ര​വേ​ശ​നം ന​ൽ​കു​ന്ന സ്ഥാ​പ​ന​ത്തി​നോ തൊ​ഴി​ലു​ട​മ​ക്കോ എ​ടു​ക്കാ​വു​ന്ന​താ​ണെ​ന്ന് സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷാ ക​ൺ​ട്രോ​ള​ർ സ​ന്യം ഭ​ര​ദ്വാ​ജ് പ​റ​ഞ്ഞു.

മാ​ർ​ക്കു​ക​ളു​ടെ ശ​ത​മാ​നം സി.​ബി.​എ​സ്.​ഇ ക​ണ​ക്കു​കൂ​ട്ടു​ക​യോ പ്ര​ഖ്യാ​പി​ക്കു​ക​യോ ചെ​യ്യാ​റി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഉ​ന്ന​ത​പ​ഠ​ന​ത്തി​നോ തൊ​ഴി​ലി​നോ മാ​ർ​ക്ക് ശ​ത​മാ​നം ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ സ്ഥാ​പ​ന​ത്തി​നോ തൊ​ഴി​ലു​ട​മ​ക്കോ ശ​ത​മാ​നം ക​ണ​ക്കു​കൂ​ട്ടാ​വു​ന്ന​താ​ണ്. 

Tags:    
News Summary - Division and distinction will not be given in 10th and 12th class board exams -C.B.​ S.E

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.