ഡൽഹി സർവകലാശാല: ബിരുദ​ പ്രവേശന രജിസ്​ട്രേഷൻ ഇന്നുമുതൽ

ന്യൂഡൽഹി: ഡൽഹി സർവകലാശാല ബിരുദ കോഴ്​സുകളിലേക്ക്​ ഇന്നുമുതൽ രജിസ്​ട്രേഷൻ ആരംഭിക്കും. ആഗസ്​റ്റ്​ 31 വരെ അപേക്ഷ സ്വീകരിക്കും.

സർവകലാശാല ഔദ്യോഗിക വെബ്​സൈറ്റിലൂ​െട ഒാൺലൈനായി അപേക്ഷ സമർപ്പിക്കാം. തിങ്കളാഴ്​ച വൈകിട്ട്​ മൂന്നുമുതൽ ആപ്ലി​േക്കഷൻ ലിങ്ക്​ വെബ്​സൈറ്റിൽ ലഭ്യമാകും. വെബ്​​ൈസറ്റ്​: www.du.ac.in

എം.ഫിൽ, പിഎച്ച്​ഡി, പി.ജി കോഴ്​സുകളിലേക്കുള്ള രജിസ്​ട്രേഷൻ ജൂലൈ 26 മുതൽ ആരംഭിച്ചിരുന്നു.

മുൻവർഷ​ങ്ങളിലെ പോലെ ഓൺലൈൻ അപേക്ഷയിൽ വിദ്യാർഥികൾക്ക്​ പഠിക്കാൻ ആഗ്രഹിക്കുന്ന കോഴ്​സും കോളജും രേഖപ്പെടുത്തേണ്ടതില്ല. മാർക്ക്​ അനുസരിച്ച്​ കട്ട്​ ഓഫ്​ മാർക്കി​െൻറ അടിസ്​ഥാനത്തിൽ ​േകാളജ്​ ലഭിക്കും. 12ാം ക്ലാസ്​ മാർക്കി​െൻറ അടിസ്​ഥാനത്തിലാകും കട്ട്​ ഓഫ്​ തീര​ുമാനിക്കുക. രജിസ്​ട്രേഷൻ അവസാനിച്ചാൽ കട്ട്​ ഓഫ്​ പ്രസിദ്ധീകരിക്കും.

ഡൽഹി സർവകലാശാലക്ക്​ കീഴിലെ ചില കോഴ്​സുകളിലേക്ക്​ പ്രവേശന പരീക്ഷയുടെ അടിസ്​ഥാനത്തിലാണ്​ പ്രവേശനം. നാഷനൽ ടെസ്​റ്റിങ്​ ഏജൻസിയാണ്​ DUET 2021 നടത്തുക. ഒക്​ടോബർ ഒന്നിനാകും പരീക്ഷ. 

Tags:    
News Summary - DU Admissions 2021 Registration for UG courses begins today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.