തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജുകളിൽ കഴിഞ്ഞവർഷം മുന്നാക്ക സംവരണത്തിെൻറ മറവിൽ നടത്തിയ വഴിവിട്ട വിദ്യാർഥി പ്രവേശനം ആവർത്തിക്കാൻ സർക്കാർ നീക്കം. ഇതിനനുസൃതമായ സീറ്റ് വിഹിതമാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് തയാറാക്കുന്നത്. കഴിഞ്ഞവർഷത്തെ അതേ സീറ്റ് വിഹിതമാണ് പ്രവേശനപരീക്ഷ കമീഷണറേറ്റ് ഇറക്കിയ പ്രോസ്പെക്ടസിലും ആവർത്തിക്കുന്നത്.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നിർദേശിക്കുന്ന സീറ്റ് വിഹിതമാണ് സർക്കാർ ഉത്തരവുപ്രകാരം അലോട്ട്മെൻറിൽ പ്രവേശന പരീക്ഷ കമീഷണറേറ്റ് നടപ്പാക്കുന്നത്. കഴിഞ്ഞവർഷം മുന്നാക്ക സംവരണത്തിനായി (ഇ.ഡബ്ല്യു.എസ്) സർക്കാർ മെഡിക്കൽ കോളജുകളിൽ പത്ത് ശതമാനം എന്ന പേരിൽ അനുവദിച്ചത് 130 സീറ്റായിരുന്നു.
പത്ത് ശതമാനം സംവരണമുള്ള എസ്.സി/എസ്.ടി വിഭാഗത്തിന് അനുവദിച്ചതാകെട്ട അഖിലേന്ത്യ േക്വാട്ട കഴിച്ചുള്ള ആകെ സീറ്റിൽനിന്ന് 105 ഉം. ഒമ്പത് ശതമാനം സംവരണമുള്ള ഇൗഴവ വിഭാഗത്തിന് 94 ഉം എട്ട് ശതമാനം സംവരണമുള്ള മുസ്ലിം സമുദായത്തിന് 84ഉം സീറ്റാണ് ലഭിച്ചത്.
ഒരേ സംവരണമുള്ള എസ്.സി/എസ്.ടി വിഭാഗത്തെക്കാൾ ഇ.ഡബ്ല്യു.എസിന് 25 സീറ്റ് അധികം അനുവദിച്ചതിൽ ആരോഗ്യവകുപ്പിന് മറുപടിയില്ല. 130 സീേറ്റാടെ മുന്നാക്ക സംവരണത്തിന് 12 ശതമാനത്തിലധികം സീറ്റാണ് ലഭിച്ചത്.
ഭരണഘടന ഭേദഗതിയിലൂടെ കേന്ദ്രം പത്ത് ശതമാനം മുന്നാക്ക സംവരണം കൊണ്ടുവന്നപ്പോൾ അതും മറികടക്കുന്ന സംവരണമാണ് സംസ്ഥാന സർക്കാർ നടപ്പാക്കിയത്. ഇത് തിരുത്താതെ ഇൗ വർഷവും ആവർത്തിക്കാനാണ് നടപടി പൂർത്തിയാകുന്നത്.
കഴിഞ്ഞവർഷം മുന്നാക്ക സംവരണം കൊണ്ടുവരാൻ തിരുവനന്തപുരം (50 സീറ്റ്), കൊല്ലം പാരിപ്പള്ളി (10), ആലപ്പുഴ (25), കോട്ടയം (25), എറണാകുളം (10), തൃശൂർ (25), മഞ്ചേരി (10) മെഡിക്കൽ കോളജുകളിൽ ആകെ 155 സീറ്റാണ് വർധിപ്പിച്ചത്. ഇതിൽ സംവരണതോത് പരിശോധിക്കാതെ 15 ശതമാനം സീറ്റ് (25 എണ്ണം) അഖിലേന്ത്യ േക്വാട്ടയിലേക്ക് മാറ്റിവെച്ച് ശേഷിക്കുന്ന 130 സീറ്റ് പൂർണമായും മുന്നാക്ക സംവരണത്തിന് നൽകി.
സീറ്റുകൾക്കനുസൃതമായി മുഴുവൻ മെഡിക്കൽ കോളജുകളിലേക്കും വിഹിതം നിശ്ചയിക്കുന്നതിന് പകരം സീറ്റ് വർധിപ്പിച്ച കോളജുകളിൽ മാത്രമായി മുന്നാക്ക സംവരണം ചുരുക്കുകയും ചെയ്തു. ഫലത്തിൽ 50 സീറ്റ് വർധിപ്പിച്ച തിരുവനന്തപുരം മെഡിക്കൽ കോളജിൽ 42 സീറ്റാണ് മുന്നാക്കസംവരണത്തിന് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.