മലപ്പുറം: മികച്ച ഭാവി പടുത്തുയർത്താൻ സഹായകമായ മാർഗനിർദേശങ്ങളുടെ വലിയലോകം ത ുറന്ന് നെഹ്റു ഗ്രൂപ് ഇൻസ്റ്റിറ്റ്യൂഷൻസ് മുഖ്യപ്രായോജകരായ മാധ്യമം ‘എജുകഫേ’ക ്ക് വർണാരംഭം. കോട്ടപ്പടി നൂറടിയിൽ പട്ടർക്കടവൻ റോസ് ലോഞ്ചിലെ വിഡിയോ സ്ക്രീനിൽ ലോഗോ പ്രകാശനം ചെയ്ത് നിയുക്ത എം.പി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു. നാൽപതില ധികം സ്റ്റാളുകളുണ്ട്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനപ്രദമാകുന്ന മേള വൈജ്ഞാനിക ചർച്ചകളും ആശയക്കൈമാറ്റങ്ങളുമായി ഇന്നും തുട രും.
മാധ്യമം അസോസിയേറ്റ് എഡിറ്റർ ഡോ. കെ. യാസീൻ അശ്റഫ് അധ്യക്ഷത വഹിച്ചു. കൊച്ചി മെട ്രോ റെയിൽ എം.ഡി എ.പി.എം. മുഹമ്മദ് ഹനീഷ്, നെഹ്റു ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഡോ. ആർ.സി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. മാധ്യമം െഡപ്യൂട്ടി എഡിറ്റർ പി.എ. അബ്ദുൽ ഗഫൂർ സ്വാഗതം പറഞ്ഞു. ‘ദ പവർ വിത്ത് ഇൻ’ ഡോ. യാസീൻ അശ്റഫും ‘ടു ദ സമ്മിറ്റ് ഓഫ് ഡ്രീംസ്’ മുഹമ്മദ് ഹനീഷും ‘മൈൻഡ് മിറാക്കിൾസ്: എക്സ്പ്ലോർ യുവർസെൽവ്സ്’ ഇൻറർനാഷനൽ മോട്ടിവേഷൻ സ്പീക്കർ ഡോ. മാണി പോളും അവതരിപ്പിച്ചു. ‘ടോപ്പേഴ്സ് ടോക്കി’ ൽ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയവർ സംബന്ധിച്ചു. സിജി ജില്ല കോഓഡിനേറ്റർ ടി. ജമാലുദ്ദീൻ സെഷൻ നിയന്ത്രിച്ചു.
മാധ്യമം ചീഫ് റീജനൽ മാനേജർ വി.സി. മുഹമ്മദ് സലീം, ന്യൂസ് എഡിറ്റർ ഇൻചാർജ് ബി.എസ്. നിസാമുദ്ദീൻ, മലപ്പുറം ബ്യൂറോ ചീഫ് ഇനാം റഹ്മാൻ എന്നിവർ ഉപഹാര സമർപ്പണം നടത്തി. ‘മീറ്റ് ദ െലജൻഡി’ൽ ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ സദസ്സുമായി സംവദിച്ചു. സമാപന ദിവസമായ വ്യാഴാഴ്ച ചാണക്യ ഐ.എ.എസ് അക്കാദമി നേതൃത്വത്തിൽ നടക്കുന്ന ‘ഞങ്ങളും മിടുക്കരാണ്’ പരിപാടിയിൽ പ്ലസ് ടു വിജയികളെ അനുമോദിക്കും.
ജില്ല കലക്ടർ അമിത് മീണ, സൈമൺ തരകൻ തുടങ്ങിയവർ സംബന്ധിക്കും. സിജി നേതൃത്വം നൽകുന്ന പാനൽ ഡിസ്കഷൻ, അക്കാദമിക് എക്സലൻസ് സെഷൻ എന്നിവക്കുശേഷം മോട്ടിവേഷനൽ ഹിപ്നോട്ടിസ്റ്റ് മാജിക് ലിയോയുടെ ഷോയും അരങ്ങേറും.
വിജയരഹസ്യത്തിെൻറ മനസ്സ് തുറന്ന് ‘ടോപ്പേഴ്സ് േടാക്ക്’
മലപ്പുറം: പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ മിടുക്കന്മാരും മിടുക്കികളും മാധ്യമം ‘എജുകഫേ’യിലെ ‘ടോപ്പേഴ്സ് േടാക്കി’ൽ വിജയരഹസ്യത്തിെൻറ ചെപ്പ് തുറന്നു. ഭാവിമേഖലയും പഠനകാലവുമെല്ലാം വിശദീകരിച്ചു. കലക്ടറാവാനും ഡോക്ടറാവാനും വ്യത്യസ്ത മേഖലയിൽ എൻജിനീയറാവാനുമെല്ലാം ഒരുങ്ങിയവർ. എവിടെ പഠിക്കുന്നു എന്നത് മാത്രമല്ല, എങ്ങനെ പഠിക്കുന്നു എന്നതിൽ കൂടിയാണ് കാര്യമെന്ന് ഒാരോരുത്തരും വ്യക്തമാക്കി.
അധികംപേരും മെഡിസിൻ രംഗത്ത് താൽപര്യമുള്ളവരായിരുന്നു. സിവിൽ സർവിസിലും റോബോട്ടിക് എൻജിനീയറിങ്ങിലും മെക്കാനിക്കൽ എൻജിനീയറിങ്ങിലും താൽപര്യമുള്ളവരും കുറവല്ല. പഠനത്തിൽ മാത്രം ശ്രദ്ധിച്ചവരും പഠനത്തോടൊപ്പം കല-കായിക മേഖലകളിലും കഴിവ് തെളിയിച്ചവരും അനുഭവങ്ങൾ അവതരിപ്പിച്ചു.
പരീക്ഷയുടെ അവസാന നാളുകളിൽ മാത്രം പുസ്തകത്തിെൻറ മുന്നിലിരുന്ന് വെന്നിക്കൊടി പാറിച്ചവർ വ്യത്യസ്ത പഠനരീതികൾ വിശദീകരിച്ചപ്പോൾ സദസ്സ് കൗതുകത്തോെട കേട്ടിരുന്നു. സ്കൂളുകളെ മാത്രം ആശ്രയിക്കുന്നതിന് പകരം യൂട്യൂബ്, എജുക്കേഷൻ ആപ്ലിക്കേഷനുകൾ തുടങ്ങിയവ വഴി പഠിക്കുന്നതിനെപ്പറ്റിയും വിദ്യാർഥികൾ സൂചിപ്പിച്ചു. ലക്ഷ്യബോധവും കഠിനാധ്വാനവും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പിന്തുണയും നിർണായകമായെന്ന് പറഞ്ഞായിരുന്നു കൂടുതൽപേരും സംസാരിച്ച് തുടങ്ങിയത്. സമയത്തെ ശരിയായി വിനിയോഗിക്കണം.
അഭിരുചിക്കനുസരിച്ച് അവസരങ്ങൾ കണ്ടെത്തണം. തുടക്കം പാളിയാലും വിജയത്തിലെത്താൻ പരിശ്രമിക്കണം. മറ്റുള്ളവരുമായി താരതമ്യം ചെയ്യാതെ നമ്മേളാടുതന്നെ മത്സരിച്ച് മുന്നേറണം. പഠനത്തിനും പരീക്ഷക്കും ആവശ്യമായ മുൻകരുതലെടുക്കണം. തുടങ്ങിയ നിർദേശങ്ങളാണ് ‘ടോപ്പേഴ്സ് േടാക്കി’ൽ സംസാരിച്ചവർ പങ്കുവെച്ചത്. ഇത്തരമൊരു പരിപാടി സംഘടിപ്പിച്ച ‘മാധ്യമ’ത്തോട് നന്ദി പറഞ്ഞാണ് അവർ വാക്കുകൾ അവസാനിപ്പിച്ചത്. സിജി ജില്ല കോഓഡിനേറ്റർ ടി. ജമാലുദ്ദീൻ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.