മലപ്പുറം: ലക്ഷങ്ങളുടെ സമ്മാനവുമായി സൈലം 'ബസ് ദ ബ്രെയിൻ' ക്വിസ് മത്സരം. 'മാധ്യമം' എജുകഫേയുടെ ഭാഗമായാണ് വിദ്യാർഥികൾക്ക് അവരുടെ കഴിവുകൾ തെളിയിച്ച് മികച്ച സമ്മാനങ്ങൾ നേടാൻ അവസരമൊരുങ്ങുന്നത്. മേയ് 25ന് വൈകീട്ട് ആറുമുതൽ ഏഴുവരെ നടക്കുന്ന ആദ്യപാദ മത്സരത്തിലെ ആദ്യ എട്ട് വിജയികളെ 'ബസ് ദ ബ്രെയിൻ' ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കും. മലപ്പുറം റോസ്ലോഞ്ചിൽ മേയ് 27, 28 ദിവസങ്ങളിൽ എജുകഫേ വേദിയില്‍ വെച്ചായിരിക്കും ഫൈനല്‍ മത്സരങ്ങള്‍ നടക്കുക. ആദ്യപാദ മത്സരത്തില്‍ പങ്കെടുക്കാന്‍ https://test.xylemlearning.com/എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യാം.
ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ഒരു ലക്ഷത്തിൽപരം രൂപ വിലമതിക്കുന്ന ആകർഷക സമ്മാനങ്ങളാണ് ലഭിക്കുക. എട്ടാം ക്ലാസുമുതൽ പത്താം ക്ലാസുവരെ പഠിക്കുന്ന വിദ്യാർഥികൾക്കാണ് പങ്കെടുക്കാൻ അവസരം. ഫൈനൽ റൗണ്ട് വിജയികളിൽ ഒന്നാംസ്ഥാനം ലഭിക്കുന്നയാൾക്ക് ആപ്പിൾ ഐ പാഡ് സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനം നേടുന്നയാൾക്ക് സാംസങ് സ്മാർട്ട് ഫോണും മൂന്നാം സ്ഥാനം കരസ്ഥമാക്കുന്നയാൾക്ക് സ്മാർട്ട് വാച്ചും സ്വന്തമാക്കാം.
ഇതുകൂടാതെ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് അടുത്ത അക്കാദമിക് വർഷത്തെ സൈലത്തിന്റെ എല്ലാ കോഴ്സുകളും സൗജന്യമായി ലഭിക്കും. അവസാന റൗണ്ടിലെത്തുന്ന മറ്റ് മത്സരാർഥികൾക്കെല്ലാം സൈലത്തിന്റെ 2000 രൂപയുടെ വൗച്ചറും ആമസോൺ വൗച്ചറുകളും സൈലം ടീഷർട്ടുകളും സമ്മാനമായി ലഭിക്കും. മെഡിക്കല്‍, എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കായി വിവിധ മോക് ടെസ്റ്റുകളും സംഘടിപ്പിക്കുന്നുണ്ട്.
വിദ്യാർഥികളുടെ അഭിരുചി ശാസ്ത്രീയമായി നിർണയിച്ച് ഉപരിപഠനവും കരിയറും തിരഞ്ഞെടുക്കുന്നതിനായി സിജി നടത്തുന്ന 'സി ഡാറ്റ്' ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും എജുകഫേയുടെ ഭാഗമായി നടക്കും. ഇതുകൂടാതെ മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷക്കൊരുങ്ങുന്ന വിദ്യാർഥികൾക്കായി മോക് എൻട്രൻസ് പരീക്ഷകളുമുണ്ടാകും. എജുകഫേയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ഇത് സൗജന്യമായിരിക്കും. തന്നിരിക്കുന്ന QR കോഡ് സ്കാൻ ചെയ്ത് എജുകഫേയിൽ രജിസ്റ്റർ ചെയ്യാം. ഫോൺ മുഖേനയും രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ: 9645 006 838 വെബ്സൈറ്റ്: https://myeducafe.com/. സൈലം (Xylem) ആണ് എജുകഫേ കേരള സീസണിന്റെ മുഖ്യ പ്രായോജകർ. സ്റ്റെയിപ്പ് (Steyp) ആണ് പരിപാടിയുടെ പ്രസന്റിങ് സ്പോൺസർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.