ദുബൈ: അറിവിന്റെ ജാലകം തുറന്ന് 'ഗൾഫ് മാധ്യമം' സംഘടിപ്പിക്കുന്ന എജുകഫേയുടെ ആറാം പതിപ്പ് ജനുവരി 28, 29 തീയതികളിൽ ഓൺലൈനായി നടക്കും. ലോകത്തെ വിവിധ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒത്തുചേരുേമ്പാൾ ഏറ്റവും വലിയ വിർച്വൽ എജുക്കേഷൻ എക്സ്പോക്കാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. കേരളത്തിനു പുറമെ ഗൾഫ് നാടുകളിലെ മുഴുവൻ വിദ്യാർഥികൾക്കും ഇതിൽ പങ്കെടുക്കാം.
ഇന്ത്യയിലെയും ജി.സി.സിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള ആശയവിനിമയം, വിഡിയോ കോൺഫറൻസ്, പ്രമുഖ വ്യക്തികൾ നയിക്കുന്ന മോട്ടിവേഷൻ ക്ലാസുകൾ, ഉന്നതവിജയത്തിനാവശ്യമായ കൗൺസലിങ്, കോൺഫിഡൻസ് ബൂസ്റ്റിങ്, കരിയർ ഗൈഡൻസ് എന്നിവയെല്ലാം പരിപാടിയുടെ ഭാഗമായി നടക്കും. ഇതോടൊപ്പം പ്രവേശനപരീക്ഷയും മോക് ടെസ്റ്റും ഉണ്ടാകും.
അധ്യാപകർക്കും രക്ഷിതാക്കൾക്കുമായുള്ള പ്രത്യേക സെഷനും പരിപാടിയുടെ പ്രത്യേകതയാണ്. വ്യത്യസ്ത രാജ്യങ്ങളിൽനിന്നായി വിവിധ സർവകലാശാലകളും പ്രശസ്തരായ ഫാക്കൽറ്റികളും പങ്കെടുക്കും. ''Mind Miracle; Explore yourself'' എന്ന വിഷയത്തിൽ ഡോ. മാണി പോൾ (അന്താരാഷ്ട്ര മോട്ടിവേഷനൽ സ്പീക്കർ), ''Harnessing the power within'' എന്നതിൽ ആരതി സി. രാജരത്നം (സൈക്കോളജിസ്റ്റ്), 'The Pursuit of Passion' എന്നതിൽ ഡോ. അദീല അബ്ദുല്ല ഐ.എ.എസ് എന്നിവർ വിദ്യാർഥികളുമായി സംവദിക്കും.
ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നവർക്കാണ് പരിപാടിയിൽ പങ്കെടുക്കാനാവുക. http://registration.madhyamam.com എന്ന ലിങ്ക് വഴി രജിസ്ട്രേഷൻ സൗജന്യമായി പൂർത്തിയാക്കാം. രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കാനും അവസരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.