കോഴിക്കോട്: ഉപരിപഠനവുമായി ബന്ധപ്പെട്ട വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകളും സംശയങ്ങളും അകറ്റാൻ മാധ്യമം എജുകഫെ 2023ക്ക് എത്തുന്നു. പുത്തൻ സാധ്യതകൾക്കൊപ്പം സ്വന്തം താൽപര്യത്തിന് അനുസരിച്ചുള്ള മികച്ച കരിയർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരുടെ മുമ്പിൽ കെട്ടിലും മട്ടിലും ഏറെ പുതുമകളോടെയാണ് എജുകഫെ -എജുക്കേഷൻ ആൻഡ് കരിയർ ഫെസ്റ്റിവൽ അരങ്ങേറുക. ഏപ്രിൽ, മേയ് മാസങ്ങളിലായി നടക്കുന്ന എജുകഫേയുടെ രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. 10, 11, 12 ഡിഗ്രി ക്ലാസുകളിലെ കുട്ടികളെ ഫോക്കസ് ചെയ്യുന്ന ഈ ആഗോള വിദ്യാഭ്യാസ മേളയിൽ ഉപരിപഠനം ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർഥിക്കും കൂടാതെ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഭാഗമാവാൻ അവസരമുണ്ടാകും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസും ചാറ്റ് ജി.പി.ടിയുമെല്ലാം അരങ്ങുവാഴുന്ന ഇക്കാലത്ത് പുത്തൻ കരിയർ സാധ്യതകളെക്കുറിച്ച് അറിയാനും സംശയങ്ങൾ ദുരീകരിക്കാനും എജുകഫെ അവസരമൊരുക്കും. സിവിൽ സർവിസ്, മാനേജ്മെന്റ്, മെഡിക്കൽ, എൻജിനീയറിങ് തുടങ്ങി എല്ലാ മേഖലകളുമായി ബന്ധപ്പെട്ട കരിയർ സെഷനുകളും സ്റ്റാളുകളും കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പങ്കെടുക്കുന്ന ഈ വിദ്യാഭ്യാസ മേളയുടെ ഭാഗമായുണ്ടാകും.
ഇന്റർനാഷണൽ ലെവൽ മോട്ടേിവേഷണൽ സ്പീക്കേഴ്സിന്റെ സെഷനുകൾ, വൺ ടു വൺ ഇന്ററാക്ഷൻ സൗകര്യം, സൈക്കോളജിക്കൽ കൗൺസിലിങ്, കരിയർ മാപ്പിങ്, മോട്ടിവേഷണൽ സെഷനുകൾ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ, മോക് ടെസ്റ്റുകൾ, ടോപ്പേഴ്സ് ടോക്ക് തുടങ്ങിവയാണ് എജുകഫെയുടെ പ്രധാന പ്രത്യേകത. അന്താരാഷ്ട്ര തലത്തിൽതന്നെ ഏറെ മുൻപന്തിയിൽ നിൽക്കുന്ന സർവകലാശാലകളുടെയും കോളജുകളുടെയും സ്റ്റാളുകളും കൗൺസിലിങ്ങുമെല്ലാം എജുകഫെയെ മറ്റു വിദ്യാഭ്യാസ മേളകളിൽനിന്ന് വ്യത്യസ്തമാക്കുന്നു. ഇതിനൊപ്പം കരിയർ രംഗത്തും മോട്ടിവേഷണൽ രംഗത്തും തങ്ങളുടെ കഴിവുതെളിയിച്ച നിരവധി പ്രഗത്ഭർ വിദ്യാർഥികളുമായി നേരിട്ട് സംവദിക്കുകയും ആശയങ്ങളും നിർദേശങ്ങളും പങ്കുവെക്കുകയും ചെയ്യും.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കൊച്ചി തുടങ്ങി നാല് വേദികളിലാണ് ഇത്തവണ എജുകഫെ നടക്കുക. മലപ്പുറത്ത് കോട്ടക്കൽ രാജാസ് സ്കൂൾ ഗ്രൗണ്ടിൽ ഏപ്രിൽ 26, 27 തീയതികളിലും കോഴിക്കോട് ബീച്ചിന് സമീപം ഇന്റസ് ഗ്രൗണ്ടിൽ ഏപ്രിൽ 29, 30 തീയതികളിലുമാവും എജുകഫെ. മേയ് 8, 9 തീയതികളിൽ കൊച്ചിയിൽ കലൂർ സ്റ്റേഡിയത്തിന് സമീപവും മേയ് 11, 12 തീയതികളിൽ കണ്ണൂർ കലക്ടറേറ്റ് ഗ്രൗണ്ടിലും വിദ്യാഭ്യാസമേള അരങ്ങേറും. എജുകഫെ 2023 പുതിയ സീസണിലേക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്ത, നാലുവേദികളിൽനിന്നും തെരഞ്ഞെടുക്കുന്ന അഞ്ച് വിദ്യാർഥികൾക്ക് വീതം 20 പേർക്ക് കുടുംബത്തോടൊപ്പം വയനാട്ടിൽ ലക്ഷ്വറി ഹോട്ടലിൽ താമസിച്ച് ആസ്വദിക്കാനുള്ള സുവർണാവസരവും ലഭ്യമാകും. കൂടാതെ വിലപിടിപ്പുള്ള നിരവധി സമ്മാനങ്ങളും സർപ്രൈസ് ഓഫറുകളും എജുകഫെയിൽ വിദ്യാർഥികളെ കാത്തിരിക്കുന്നുണ്ട്.
നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന വെബ്സൈറ്റ് വഴിയോ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജുകഫെയിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9645007172 എന്ന നമ്പറിൽ ബന്ധപ്പെടാം. സ്റ്റാൾ ബുക്കിങ്ങിനായി 9645009444 എന്ന നമ്പറിലും events@madhyamam.com എന്ന ഇമെയിലും ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.