ന്യൂഡൽഹി: സർവകലാശാലകൾക്ക് കീഴിൽ എം.ഫിൽ, പിഎച്ച്.ഡി ഗവേഷക വിദ്യാർഥിനികൾക്ക് പ്രസവാവധി 240 ദിവസമായി വർധിപ്പിച്ച് യു.ജി.സി. ഇതുകൂടാതെ, ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്ക് പ്രസവാവധി അനുവദിക്കുന്നത് സംബന്ധിച്ച് ഉചിതമായ ചട്ടങ്ങളും മാനദണ്ഡങ്ങളും രൂപീകരിക്കാൻ രാജ്യത്തെ എല്ലാ സർവകലാശാലകളുടെയും വൈസ് ചാൻസലർമാർക്ക് യു.ജി.സി നിർദേശം നൽകുകയും ചെയ്തു.
ഗവേഷക വിദ്യാർഥിനികൾക്ക് നേരത്തെ ആറ് മാസം പ്രസവാവധി നൽകിയിരുന്നു. ഇതാണ് ഇപ്പോൾ എട്ട് മാസമായി വർധിപ്പിച്ചത്.
ബിരുദ, ബിരുദാനന്തര വിദ്യാർഥിനികൾക്ക് പ്രസവാവധി, ഹാജർ ഇളവ്, അപേക്ഷകളും മറ്റും സമർപ്പിക്കുന്ന തീയതിയിൽ ഇളവ് എന്നിവക്കുള്ള കൃത്യമായ മാനദണ്ഡങ്ങൾ രൂപീകരിക്കാനാണ് വൈസ് ചാൻസലർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.