എൻജി., ആർക്കിടെക്ചർ; കമ്യൂണിറ്റി രജിസ്റ്റേഡ് ട്രസ്റ്റ് ക്വോട്ട അലോട്ട്മെന്‍റ്

തിരുവനന്തപുരം: സ്വകാര്യ സ്വാശ്രയ എൻജിനീയറിങ്, ആർക്കിടെക്ചർ കോളജുകളിൽ കമ്യൂണിറ്റി രജിസ്റ്റേർഡ് ട്രസ്റ്റ് ക്വോട്ട സീറ്റുകളിലേക്കും കേപ്പിന് കീഴിലുള്ള എൻജിനീയറിങ് കോളജുകളിൽ സഹകരണ വകുപ്പ്, സഹകരണ സൊസൈറ്റികൾ, ബാങ്കുകൾ തുടങ്ങിയവയിലെ ജീവനക്കാരുടെയും ഡയറക്ടർമാരുടെയും മക്കൾക്കായി നീക്കിവെച്ച സീറ്റുകളിലേക്കും പ്രവേശന നടപടികൾ ആരംഭിച്ചു.

കമ്യൂണിറ്റി രജിസ്റ്റേർഡ് സൊസൈറ്റി/ ട്രസ്റ്റ് ക്വോട്ട സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രവേശിച്ച് പ്രൊഫോർമയുടെ പ്രിന്റൗട്ട് എടുത്ത് ഒപ്പിട്ട് ആവശ്യമായ രേഖകൾ സഹിതം സെപ്റ്റംബർ 27ന് വൈകീട്ട് നാലിനകം അതത് കോളജുകളിൽ ഹാജരാക്കണം.

സഹകരണ മേഖലയിലുള്ളവരുടെ മക്കൾക്കായി നീക്കിവെച്ച സീറ്റുകളിലേക്കുള്ളവർ നിശ്ചിത പ്രഫോർമയിലുള്ള സർട്ടിഫിക്കറ്റ് സെപ്റ്റംബർ 27ന് വൈകീട്ട് നാലിന് മുമ്പായി അപ്ലോഡ് ചെയ്യണം.

Tags:    
News Summary - Eng., Architecture-Community Registered Trust Quota Allotment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.