എൻജിനീയറിങ്​​ അലോട്ട്​മെൻറ്​: ഉ​യ​ർ​ന്ന റാ​ങ്കുകാ​ർ​ക്ക്​ കമ്പ്യൂട്ടർ മതി 

സം​സ്ഥാ​ന സ​ർ​ക്കാ​ർ/​എ​യ്​​ഡ​ഡ്​ കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള ആ​ദ്യ എ​ൻ​ജി​നീ​യ​റി​ങ്​​ അ​ലോ​ട്ട്​​മ​െൻറി​ൽ ഉ​യ​ർ​ന്ന റാ​ങ്ക്​ ജേ​താ​ക്ക​ളാ​യ മി​ടു​ക്ക​ർ​ക്ക്​ നേ​ടാ​നാ​യ​ത്​ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​​ എ​ൻ​ജി​നീ​യ​റി​ങ്​. തു​ട​ർ​ന്നു​ള്ള ആ​വ​ശ്യ​ക്കാ​ർ ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ഇ​ല​ക്​​ട്രി​ക്ക​ൽ, മെ​ക്കാ​നി​ക്ക​ൽ, സി​വി​ൽ ബ്രാ​ഞ്ചു​ക​ൾ​ക്കാ​ണ്​. തൊ​ട്ടു​പി​റ​കെ ആ​ർ​ക്കി​ടെ​ക്​​ച​റു​മു​ണ്ട്. സ്​​റ്റേ​റ്റ്​ മെ​റി​റ്റി​ൽ ഉ​ള്ള​വ​രെ​ല്ലാം മെ​ച്ച​പ്പെ​ട്ട കോ​ള​ജു​ക​ൾ ത​ന്നെ​യാ​ണ്​ തി​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്. കു​റ​ഞ്ഞ ഫീ​സ്​ നി​ര​ക്കും മെ​ച്ച​പ്പെ​ട്ട പ​ഠ​ന സൗ​ക​ര്യ​ങ്ങ​ളും ഉ​പ​രി​പ​ഠ​ന തൊ​ഴി​ൽ സാ​ധ്യ​ത​ക​ളു​മെ​ല്ലാം വി​ല​യി​രു​ത്തി​ത​ന്നെ​യാ​ണ്​ ബ്രാ​ഞ്ച്, കോ​ള​ജ്​ ഒാ​പ്​​ഷ​നു​ക​ൾ ന​ൽ​കി അ​ലോ​ട്ട്​​മ​െൻറ്​ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ള്ള​ത്.

കോ​ള​ജു​ക​ളി​ൽ ​​പ്രി​യ​പ്പെ​ട്ട​ത്​ തി​രു​വ​ന​ന്ത​പു​രം ശ്രീ​കാ​ര്യ​ത്തു​ള്ള ഗ​വ. കോ​ള​ജ്​ ഒാ​ഫ്​ എ​ൻ​ജി​നീ​യ​റി​ങ്​​ (സി.​ഇ.​ടി) ത​ന്നെ​യാ​ണ്.  െഎ.​െ​എ.​ടി​ക​ളും എ​ൻ.​െ​എ.​ടി​ക​ളും ക​ഴി​ഞ്ഞാ​ൽ മി​ടു​ക്കു​ള്ള​വ​രു​ടെ പ​രി​ഗ​ണ​ന പ​ട്ടി​ക​യി​ൽ സി.​ഇ.​ടി​ക്ക്​​ ത​ന്നെ​യാ​ണ്​ ഒ​ന്നാം സ്ഥാ​നം. ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ൾ, ഫാ​ക്ക​ൽ​റ്റി, പ്ലേ​സ്​​മ​െൻറ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ലെ മെ​ച്ച​െ​പ്പ​ട്ട എ​ൻ​ജി​നീ​യ​റി​ങ്​​ കോ​ള​ജ്​ എ​ന്ന ഖ്യാ​തി​യും ഇ​തി​നു​ണ്ട്.
സി.​ഇ.​ടി അ​ലോ​ട്ട്​​മ​െൻറി​ൽ സ്​​റ്റേ​റ്റ്​ മെ​റി​റ്റ്​ ലാ​സ്​​റ്റ്​ റാ​ങ്ക്​ ഇ​ങ്ങ​നെ -ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​​ എ​ൻ​ജി​നീ​യ​റി​ങ്​​ -103, ആ​ർ​ക്കി​ടെ​ക്​​ച​ർ -32, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​​ ക​മ്യൂ​ണി​ക്കേ​ഷ​ൻ -323, മെ​ക്കാ​നി​ക്ക​ൽ -373, ഇ​ല​ക്​​ട്രി​ക്ക​ൽ ആ​ൻ​ഡ്​​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ -549, സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്​​ -1079, അ​പ്ലൈ​ഡ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ -1313. 

എ​ന്തു​കൊ​ണ്ട്​ ക​മ്പ്യൂ​ട്ട​ർ? 
കേ​ര​ള​ത്തി​ൽ മാ​ത്ര​മ​ല്ല ​െഎ.​െ​എ.​ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല ദേ​ശീ​യ സ്​​ഥാ​പ​ന​ങ്ങ​ളി​ലും മി​ടു​ക്ക​ർ​ക്ക്​ പ്രി​യം ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​​ എ​ൻ​ജി​നീ​യ​റി​ങ്ങി​നോ​ടാ​ണ്. ഇ​തി​നു​ള്ള മു​ഖ്യ​കാ​ര​ണം വി​ശാ​ല​മാ​യ ഉ​പ​രി​പ​ഠ​ന തെ​ഴി​ൽ സാ​ധ്യ​ത​ക​ൾ ത​ന്നെ​യാ​ണ്. മ​ൾ​ട്ടി നാ​ഷ​ന​ൽ ​െഎ.​ടി ക​മ്പ​നി​ക​ളും മ​റ്റും ല​ക്ഷ്യം വെ​ക്കു​ന്ന​ത്​ ഇ​ത്ത​രം മു​ൻ​നി​ര സ്​​ഥാ​പ​ന​ങ്ങ​ളി​ലെ ഫൈ​ന​ൽ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ്. മാ​ത്ര​മ​ല്ല, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഡാ​റ്റാ സ​യ​ൻ​സ്, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്​​റ്റം അ​ഡ്​​മി​സ്​​ട്രേ​ഷ​ൻ, ഡാ​റ്റാ അ​നാ​ലി​സി​സ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ഠ​ന പ​രി​ശീ​ല​ന​ങ്ങ​ൾ നേ​ടി മി​ക​ച്ച തൊ​ഴി​ൽ ക​ണ്ടെ​ത്താ​മെ​ന്ന​ത്​ മ​റ്റൊ​രു കാ​ര​ണം. 

പ​ര​മ്പ​രാ​ഗ​ത/​കോ​ർ ബ്രാ​ഞ്ചു​ക​ൾ​ക്കും ഉ​പ​രി​പ​ഠ​ന തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ ധാ​രാ​ള​മു​ണ്ട്. ഇ​ക്കാ​ര​ണ​ങ്ങ​ൾ ത​ന്നെ​യാ​ണ്​ വി​ദ്യാ​ർ​ഥി​ക​ളെ ഇൗ ​ബ്രാ​ഞ്ചു​ക​ളി​ലേ​ക്ക്​ ആ​ക​ർ​ഷി​ക്കാ​ൻ കാ​ര​ണം. 

സ​ർ​ക്കാ​ർ/​എ​യ്​​ഡ​ഡ്​ മേ​ഖ​ല​ക​ളി​ൽ ‘സി.​ഇ.​ടി’ ക​ഴി​ഞ്ഞാ​ൽ ടി.​കെ.​എം എ​ൻ​ജി​നീ​യ​റി​ങ്​​ കോ​ള​ജ്, കൊ​ല്ലം, ഗ​വ.​ എ​ൻ​ജി​നീ​യ​റി​ങ്​​ കോ​ള​ജ്​ തൃ​ശൂ​ർ, ഗ​വ.​ എ​ൻ​ജി​നീ​യ​റി​ങ്​​ കോ​ള​ജ്​ പോ​ർ​ട്ട​ലു​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം മോ​ഡ​ൽ  എ​ൻ​ജി​നീ​യ​റി​ങ്​​ കോ​ള​ജ്​ എ​റ​ണാ​കു​ളം (സ​ർ​ക്കാ​ർ നി​യ​ന്ത്രി​തം) രാ​ജീ​വ്​​ഗാ​ന്ധി ഇ​ൻ​സ്​​റ്റി​ട്ട്യൂ​ട്ട്​ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി കോ​ട്ട​യം, എം.​എ. കോ​​ള​ജ്​ ഗ​വ.​ എ​ൻ​ജി​നീ​യ​റി​ങ്​​ കോ​ള​ജ്​ കോ​ഴി​ക്കോ​ട്, എ​ൻ.​എ​സ്.​എ​സ്​ എ​ൻ​ജി​നീ​യ​റി​ങ്​​ കോ​ള​ജ്​ പാ​ല​ക്കാ​ട്​ മു​ത​ലാ​യ​വ​യോ​ടാ​ണ്​ താ​ൽ​പ​ര്യം. 

സ​ർ​ക്കാ​ർ എ​യ്​​ഡ​ഡ്​ കോ​ള​ജു​ക​ൾ ക​ഴി​ഞ്ഞാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കാ​ൻ കൂ​ടു​ത​ൽ താ​ൽ​പ​ര്യം കാ​ണി​ച്ചി​ട്ടു​ള്ള​ത്​ സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത സ്വാ​ശ്ര​യ കോ​ള​ജു​ക​ളോ​ടാ​ണ്. ഇൗ ​വി​ഭാ​ഗ​ത്തി​ൽ മോ​ഡ​ൽ എ​ൻ​ജി​നീ​യ​റി​ങ്​​ കോ​ള​ജ്​ തൃ​ക്കാ​ക്ക​ര, ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ എ​ൻ​ജി​നീ​യ​റി​ങ്​​ കേ​ാ​ള​ജ്​ (എ​സ്.​സി.​ടി) പാ​പ്പ​നം​കോ​ട്​ എ​ന്നി​വ​ക്കാ​ണ്​ ആ​വ​ശ്യ​ക്കാ​ർ ഏ​റെ. സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത കോ​ള​ജു​ക​ളി​ൽ 35,000 രൂ​പ ഫീ​സി​ൽ പ​ഠി​ക്കാ​മെ​ന്ന​താ​ണ്​ കൂ​ടു​ത​ൽ പേ​ർ അ​ത്​ തി​ര​ഞ്ഞെ​ടു​ക്കാ​ൻ കാ​ര​ണം. 
സ്വ​കാ​ര്യ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ കൊ​ച്ചി​യി​ലെ രാ​ജ​ഗി​രി സ്​​കൂ​ൾ ഒാ​ഫ്​ എ​ൻ​ജി​നീ​യ​റി​ങ്​​ ആ​ൻ​ഡ്​​ ടെ​ക്​​നോ​ള​ജി​യോ​ടാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ കൂ​ടു​ത​ൽ താ​ൽ​പ​ര്യം. ഇ​വി​ടെ സ്​​റ്റേ​റ്റ്​​മ​െൻറി​ൽ ലാ​സ്​​റ്റ്​ റാ​ങ്കു​ക​ൾ സി​വി​ൽ 8387, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ 5528, ഇ​ല​ക്​​ട്രി​ക്ക​ൽ 10,251, മെ​ക്കാ​നി​ക്ക​ൽ 8490. 
ആ​ർ​ക്കി​ടെ​ക്​​ച​റി​ൽ എം.​ഇ.​എ​സ്​  കു​റ്റി​പ്പു​റം, എം.​ഇ.​എ​സ്​  ക​ക്കോ​ടി, കോ​ള​ജ്​ ഒാ​ഫ്​ ആ​ർ​ക്കി​ടെ​ക്​​ച​ർ തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ പ്രി​യ​പ്പെ​ട്ട​താ​യി. 

സ്വ​കാ​ര്യ സ്വാ​ശ്ര​യ മേ​ഖ​ല​യി​ലും ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​​ എ​ൻ​ജി​നീ​യ​റി​ങ്ങി​നോ​ടാ​ണ്​ കൂ​ടു​ത​ൽ താ​ൽ​പ​ര്യം. സി​വി​ൽ, മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ഇ​ല​ക്​​ട്രി​ക്ക​ൽ ബ്രാ​ഞ്ചു​ക​ളോ​ടും താ​ൽ​പ​ര്യം കാ​ണി​ച്ച​താ​യി റാ​ങ്ക്​ പ​രി​ശോ​ധി​ച്ചാ​ൽ മ​ന​സ്സി​ലാ​കും. 
ഒ​ന്നാം ഘ​ട്ട​ത്തി​ൽ അ​ലോ​ട്ട്​​മ​െൻറ്​ ല​ഭി​ച്ച​വ​രെ​ല്ലാം പ്ര​വേ​ശ​നം നേ​ട​ണ​മെ​ന്നി​ല്ല. എ​ൻ​ജി​നീ​യ​റി​ങ്ങി​ന്​ മെ​ഡി​സി​നും റാ​ങ്കു​ള്ള​വ​ർ മെ​ഡി​സി​ൻ ല​ഭി​ച്ചാ​േ​ലാ ​െഎ.​െ​എ.​ടി/​എ​ൻ.​െ​എ.​ടി​ക​ളി​ലേ​ക്കു​ള്ള 'JOSAA' അ​ലോ​ട്ട്​​മ​െൻറ്​ ല​ഭി​ച്ചാ​ലോ  മാ​റ്റ​ങ്ങ​ൾ വ​രും. 
KEAM 2018 എ​ൻ​ജി​നീ​യ​റി​ങ്​​/​ആ​ർ​ക്കി​ടെ​ക്​​ച​ർ/​ഫാ​ർ​മ​സി ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്​െ​​മ​ൻ​റി​ലെ ലാ​സ്​​​റ്റ്​ റാ​ങ്ക്​ പ​ട്ടി​ക​ക​ൾ www.cee.kerala.gov.inൽ ​ല​ഭ്യ​മാ​ണ്. 

സ്​​റ്റേ​റ്റ്​ മെ​റി​റ്റ്​ അ​ലോ​ട്ട്​​മ​െൻറ്​
ചി​ല സ​ർ​ക്കാ​ർ/​എ​യ്​​ഡ​ഡ്​ എ​ൻ​ജി​നീ​യ​റി​ങ്​​/​ഫാ​ർ​മ​സി കോ​ള​ജു​ക​ളി​ലെ സ്​​റ്റേ​റ്റ്​ മെ​റി​റ്റ്​ അ​ടി​സ്​​ഥാ​ന​ത്തി​ൽ ല​ഭി​ച്ച ബ്രാ​ഞ്ച്, കോ​ള​ജ്, ലാ​സ്​​റ്റ്​ റാ​ങ്ക്​ എ​ന്നീ ക്ര​മ​ത്തി​ൽ. 

ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ​: സി.​ഇ.​ടി ശ്രീ​കാ​ര്യം തി​രു​വ​ന​ന്ത​പു​രം -എ​സ്.​എം ലാ​സ്​​റ്റ്​ റാ​ങ്ക്​ 103, (മു​സ്​​ലിം M4 216), ടി.​കെ.​എം. കൊ​ല്ലം -എ​സ്.​എം 468 (മു: 706), ​ഗ​വ. കോ​ള​ജ്​ തൃ​ശൂ​ർ -എ​സ്.​എം 678 (മു: 820), ​എം.​എ. കോ​ത​മം​ലം -എ​സ്.​എം 1458 (മു: 2820), ​മോ​ഡ​ൽ  തൃ​ക്കാ​ക്ക​ര -എ​സ്.​എം 1144 (മു: 2606), ​രാ​ജീ​വ്​ ഗാ​ന്ധി കോ​ട്ട​യം -എ​സ്.​എം 1627 (മു: 2920), ​എ​സ്.​സി.​ടി പാ​പ്പ​നം​കോ​ട്​ -എ​സ്.​എം 3586 (മു: 7611). 
​മെ​ക്കാ​നി​ക്ക​ൽ: സി.​ഇ.​ടി തി​രു​വ​ന​ന്ത​പു​രം -എ​സ്.​എം 373 (മു: 625), ​ടി.​കെ.​എം കൊ​ല്ലം -എ​സ്.​എം 1251 (മു: 1355), ​ഗ​വ. കോ​ള​ജ്​ തൃ​ശൂ​ർ -എ​സ്.​എം 1430 (മു: 1675), ​ഗ​വ. ​ കോ​ള​ജ്​ ഹെ​ർ​ട്ട​ൺ​ഹി​ൽ -എ​സ്.​എം 2375 (മു: 4689), ​രാ​ജീ​വ്​ ഗാ​ന്ധി കോ​ട്ട​യം -എ​സ്.​എം 2674 (മു: 3173), ​എം.​എ കോ​ത​മം​ഗ​ലം -എ​സ്.​എം 2766 (മു: 3823), ​എ​സ്.​സി.​ടി പാ​പ്പ​നം​കോ​ട്​ -എ​സ്.​എം 5033 (മു: 7117).

ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​​ ക​മ്യൂ​ണി​ക്കേ​ഷ​ൻ: സി.​ഇ.​ടി തി​രു​വ​ന​ന്ത​പു​രം -എ​സ്.​എം 323 (മു: 639), ​ഗ​വ. കോ​​ള​ജ്​ തൃ​ശൂ​ർ -എ​സ്.​എം 1331 (മു: 1683), ​ടി.​കെ.​എം കൊ​ല്ലം -എ​സ്.​എം 1447 (മു: 2226), ​ഗ​വ. കോ​ള​ജ്​ ബാ​ർ​ട്ട​ൺ​ഹി​ൽ -എ​സ്.​എം 2319 (മു: 3350), ​രാ​ജീ​വ് ​ഗാ​ന്ധി ​കോ​ട്ട​യം -എ​സ്.​എം 3027 (മു: 4681).
​ഇ​ല​ക്​​ട്രി​ക്ക​ൽ ആ​ൻ​ഡ്​​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​: സി.​ഇ.​ടി തി​രു​വ​ന്ത​പു​രം -എ​സ്.​എം 549  (മു: 796), ​ഗ​വ. ​ കോ​​ള​ജ്​ തൃ​ശൂ​ർ -എ​സ്.​എം 1982 (മു: 2551), ​ടി.​കെ.​എം കൊ​ല്ലം -എ​സ്.​എം 2072  (മു: 2394), ​രാ​ജീ​വ്​ ഗാ​ന്ധി കോ​ട്ട​യം -എ​സ്.​എം 3911 (മു: 5613), ​എ​ൻ.​എ​സ്.​എ​സ്​​ പാ​ല​ക്കാ​ട്​ -എ​സ്.​എം 5473  (മു: 6870), ​മോ​ഡ​ൽ  തൃ​ക്കാ​ക്ക​ര -എ​സ്.​എം 3435  (മു: 5297). 

സി​വി​ൽ: സി.​ഇ.​ടി തി​രു​വ​ന​ന്ത​പു​രം -എ​സ്.​എം 1079  (മു: 1338), ​ടി.​കെ.​എം കൊ​ല്ലം -എ​സ്.​എം 2243  (മു: 2983), ​ഗ​വ.  കോ​ള​ജ്​ തൃ​ശൂ​ർ -എ​സ്.​എം 2694  (മു: 2841),  ​ഗ​വ. കോ​ള​ജ്​ ബാ​ർ​ട്ട​ൺ​ഹി​ൽ -എ​സ്.​എം 3316  (മു: 3899).
​കെ​മി​ക്ക​ൽ​: ഗ​വ. കോ​ള​ജ്​ തൃ​ശൂ​ർ -എ​സ്.​എം 2705 (മു: 3900), ​ടി.​കെ.​എം കൊ​ല്ലം -എ​സ്.​എം 3237  (മു: 4217), ​ഗ​വ. കോ​ള​ജ്​ കോ​ഴി​ക്കോ​ട്​ -എ​സ്.​എം 4190  (മു: 6771).

അ​പ്ലൈ​ഡ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​: സി.​ഇ.​ടി തി​രു​വ​ന​ന്ത​പു​രം -എ​സ്.​എം 1313  (മു: 2283), ​ഗ​വ. എ​ൻ​ജി​നീ​യ​റി​ങ്​​ കോ​ള​ജ്​ കോ​ഴി​ക്കോ​ട്​ -എ​സ്.​എം 7272  (മു: 9022).

ഇ​ൻ​​ഡ​സ്​​ട്രി​യ​ൽ എ​ൻ​ജി​നീ​യ​റി​ങ്​​: സി.​ഇ.​ടി തി​രു​വ​ന​ന്ത​പു​രം -എ​സ്.​എം 4221 (മു: 5165).

ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി: ഗ​വ.  കോ​ള​ജ്​ ബാ​ർ​ട്ട​ൺ​ഹി​ൽ -എ​സ്.​എം 5874  (മു: 7772), ​ഗ​വ.  കോ​ള​ജ്​ ശ്രീ​കൃ​ഷ്​​ണ​പു​രം -എ​സ്.​എം 8437 (മു: 11,174), ​ഗ​വ.  കോ​ള​ജ്​ ഇ​ടു​ക്കി -എ​സ്​.​എം 9387 (മു: 13,445). 

ആ​ർ​ക്കി​ടെ​ക്​​ച​ർ: സി.​ഇ.​ടി തി​രു​വ​ന​ന്ത​പു​രം -എ​സ്.​എം 32 (മു: 43), ​ടി.​കെ.​എം കൊ​ല്ലം -എ​സ്.​എം 119 (മു: 159), ​ഗ​വ. കോ​ള​ജ്​ തൃ​ശൂ​ർ -എ​സ്.​എം 168  (മു: 203), ​രാ​ജീ​വ്​ ഗാ​ന്ധി കോ​ട്ട​യം -എ​സ്.​എം 169 (മു: 267).
​ഫാ​ർ​മ​സി: ഗ​വ. കോ​ള​ജ്​​ കോ​ഴി​ക്കോ​ട്​ -എ​സ്.​എം 272 (മു: 315), ​ആ​ല​പ്പു​ഴ -എ​സ്.​എം 619  (മു: 763), ​തി​രു​വ​ന​ന്ത​പു​രം -എ​സ്.​എം 819  (മു: 911). ​കോ​ട്ട​യം -എ​സ്.​എം 970  (മു: 1074).

​ഇ​ൻ​ട്രു​മെ​േ​ൻ​റ​ഷ​ൻ ആ​ൻ​ഡ്​​ ക​ൺ​​​ട്രോ​ൾ: എ​ൻ.​എ​സ്.​എ​സ്​ പാ​ല​ക്കാ​ട്​ -എ​സ്.​എം 8390  (മു: 10,073)

മെ​ക്കാ​നി​ക്ക​ൽ പ്രൊ​ഡ​ക്​​ഷ​ൻ: ടി.​കെ.​എം കൊ​ല്ലം -എ​സ്.​എം 5144  (മു: 6819), ​എ​സ്.​സി.​ടി പാ​പ്പ​നം​കോ​ട്​ -എ​സ്.​എം 13,595  (മു: 14,583).

പ്രൊ​ഡ​ക്​​ഷ​ൻ ​: ഗ​വ. കോ​ള​ജ്​ തൃ​ശൂ​ർ -എ​സ്.​എം 5642  (മു: 6861).

ഫു​ഡ്​ ടെ​ക്​​നോ​ള​ജി: കോ​ള​ജ്​ ഒാ​ഫ്​ ഫു​ഡ്​ ടെ​ക്​​നോ​ള​ജി തു​മ്പു​മൂ​ഴി -എ​സ്.​എം 6125  (മു: 7145), ​സ്​​കൂ​ൾ ഒാ​ഫ്​ ഒാ​ഷ്യ​ൻ എ​ൻ​ജി​നീ​യ​റി​ങ്​​ പ​ന​ങ്ങാ​ട്​ -എ​സ്.​എം 6639  (മു: 7229). ​ഫു​ഡ്​  ടെ​ക്​​നോ​ള​ജി കോ​​ള​ജ്​ ത​വ​നൂ​ർ -എ​സ്.​എം 6857 (മു: 7413).
 

Tags:    
News Summary - engineering allotment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.