തിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ്, ആർക്കിടെക്ചർ കോഴ്സുകളിൽ പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്‍റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭ്യമാണ്.
വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്മെന്‍റ് ലഭിച്ച കോഴ്സ്, കോളജ്, കാറ്റഗറി, ഫീസ് സംബന്ധിച്ച വിവരങ്ങൾ അലോട്ട്മെന്‍റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അലോട്ട്മെന്‍റ് ലഭിച്ചവർ ഒക്ടോബർ ആറു മുതൽ 11ന് വൈകീട്ട് മൂന്നിനകം (മതപരമായ പൊതു അവധി ഒഴികെ) കോളജുകളിൽ പ്രവേശനം നേടണം. പ്രവേശനം നേടേണ്ട തീയതിയും സമയവും ഉൾപ്പെടുത്തിയുള്ള ഷെഡ്യൂൾ ബന്ധപ്പെട്ട കോളജുകൾ അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
വിദ്യാർഥികൾ അലോട്ട്മെന്‍റ് ലഭിച്ച കോളജുകളുടെ വെബ്സൈറ്റ് പരിശോധിച്ച് പ്രവേശന സമയം ഉറപ്പുവരുത്തണം. പ്രവേശനത്തിനായി നിർദേശിക്കുന്ന സമയക്രമം വിദ്യാർഥികൾ പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.