എൻജിനീയറിങ്, ആർക്കിടെക്ചർ മോപ്-അപ് അലോട്ട്മെന്‍റ്

തിരുവനന്തപുരം: സർക്കാർ എൻജിനീയറിങ്, ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള മോപ്-അപ് അലോട്ട്മെന്‍റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ചവർ 22ന് വൈകീട്ട് അഞ്ചിന് മുമ്പ് അതത് കോളജുകളിൽ പ്രവേശനം നേടണം.

പ്രവേശനപരീക്ഷാ കമീഷണർക്ക് അടക്കേണ്ട ഫീസ് ബാധകമെങ്കിൽ 22ന് വൈകീട്ട് നാലുവരെ ഓൺലൈൻ പേയ്മെന്‍റായോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫിസ് വഴിയോ ഒടുക്കിയശേഷമാണ് പ്രവേശനം നേടേണ്ടത്. പോസ്റ്റൽ വിവരങ്ങൾ അടക്കം വിശദവിവരങ്ങൾ www.cee.kerala.gov.in ൽ ലഭ്യമാണ്. ഹെൽപ്പ്ലൈൻ: 0471 2525300.

Tags:    
News Summary - Engineering and Architecture mop-up allotment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.