തിരുവനന്തപുരം: കേരള എൻജിനീയറിങ്/ഫാർമസി കോഴ്സ് പ്രവേശന പരീക്ഷ ജൂൺ 12ന് നടത്തും. രാവിലെ പത്ത് മുതൽ 12.30 വരെ പേപ്പർ ഒന്ന് ഫിസിക്സ്, കെമിസ്ട്രി പരീക്ഷയും ഉച്ചക്ക് ശേഷം 2.30 മുതൽ അഞ്ച് വരെ പേപ്പർ രണ്ട് മാത്തമാറ്റിക്സ് പരീക്ഷയും നടക്കും. പ്രവേശന പരീക്ഷ വിജ്ഞാപനം മാർച്ചിൽ തന്നെ പ്രസിദ്ധീകരിക്കും.
ഇതിന് ശേഷം ഓൺലൈൻ അപേക്ഷ സമർപ്പണം ആരംഭിക്കും. മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ്-യു.ജി ജൂൺ അവസാനത്തിൽ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുള്ള വിജ്ഞാപനം നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) മാർച്ചിൽ തന്നെ പ്രസീദ്ധീകരിക്കുമെന്നാണ് കരുതുന്നത്. കേരളത്തിലെ മെഡിക്കൽ കോളജുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ നീറ്റ് പരീക്ഷക്ക് അപേക്ഷിക്കുന്നതിനൊപ്പം കേരളത്തിലെ പ്രവേശന നടപടികളിൽ പങ്കെടുക്കാൻ പ്രവേശന പരീക്ഷ കമീഷണർക്കും അപേക്ഷ നൽകണം.എൻജിനീയറിങ് പ്രവേശന പരീക്ഷ വിജ്ഞാപനത്തിനൊപ്പം മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള അപേക്ഷയും ക്ഷണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.