തിരുവനന്തപുരം: എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി കോഴ്സുകളിൽ പ്രവേശനം നേടിയിട്ടുള്ള വിദ്യാർഥികൾക്ക് പഠനം തുടരുന്നതിന് താൽപര്യമില്ലാത്തതുകൊേണ്ടാ, മറ്റു കാരണങ്ങളാലോ അഡ്മിഷൻ റദ്ദ് ചെയ്യണമെങ്കിൽ പ്രവേശനം നേടിയ കോളജുകളിൽനിന്ന് ജൂലൈ 19 ഉച്ചക്ക് ഒന്നിനകം ടി.സി വാങ്ങാം. അഡ്മിഷൻ റദ്ദ് ചെയ്യുന്ന വിദ്യാർഥികളുടെ ഹയർ ഓപ്ഷനുകളും റദ്ദാക്കും. ഇവർക്ക് അടച്ച ഫീസ് തിരികെലഭിക്കുന്നതിന് അർഹതയുണ്ട്.
ജൂലൈ 20ന് പ്രസിദ്ധീകരിക്കുന്ന മൂന്നാംഘട്ട അലോട്ട്മെൻറ് സ്വകാര്യ സ്വാശ്രയ എൻജിനീയറിങ്/ആർക്കിടെക്ചർ കോളജുകളിലേക്കും എല്ലാ സ്വാശ്രയ ഫാർമസി കോളജുകളിലേക്കുമുള്ള അവസാന അലോട്ട്മെൻറ് ആയതിനാൽ അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർഥികൾ നിർബന്ധമായും ബന്ധപ്പെട്ട കോളജുകളിൽ/കോഴ്സുകളിൽ പ്രവേശനം നേടേണ്ടതാണ്. അല്ലാത്തപക്ഷം േപ്രാസ്പെക്ടസ് പ്രകാരം ലിക്വിഡേറ്റഡ് ഡാമേജസ് ഒടുക്കാൻ ബാധ്യസ്ഥരായിരിക്കും. കൂടാതെ ഇവർ പ്രവേശന പരീക്ഷ കമീഷണർക്ക് അടച്ച ഫീസ് തിരികെനൽകുന്നതല്ല. മൂന്നാംഘട്ട അലോട്ട്മെൻറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തിയതിനുശേഷം ആവശ്യമുള്ള ഹയർ ഓപ്ഷനുകൾ മാത്രം നിലനിർത്തുന്നതിൽ ജാഗ്രത പുലർത്തേണ്ടതാണ്. ഹെൽപ് ലൈൻ നമ്പറുകൾ: 0471 2339101,102,103,104.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.