തിരുവനന്തപുരം: സർക്കാർ/എയ്ഡഡ്/സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനീയറിങ് കോളജുകളിലും സർക്കാർ ഫാർമസി കോളജുകളിലും മൂന്നാംഘട്ട അലോട്ട്മെൻറിനുശേഷം നിലനിൽക്കുന്ന എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായുള്ള ഓൺലൈൻ അലോട്ട്മെൻറ് ആരംഭിച്ചു. 2017-ലെ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി തയാറാക്കിയ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുള്ളതും കേന്ദ്രീകൃത അലോട്ട്മെൻറ് പ്രക്രിയയിൽ തുടരുന്നതുമായ വിദ്യാർഥികൾക്ക് ഒഴിവുകൾ നികത്തുന്നതിനുള്ള അലോട്ട്മെൻറിനായി ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും നിലവിെല ഹയർ ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദ് ചെയ്യുന്നതിനുമുള്ള സൗകര്യം ഉണ്ടായിരിക്കും.
കേരള കാത്തലിക് എൻജിനീയറിങ് കോളജ് മാനേജ്മെൻറ് അസോസിയേഷനു കീഴിൽവരുന്ന സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിലോ, ആർക്കിടെക്ചർ കോളജ് മാനേജ്മെൻറ് അസോസിയേഷനുകീഴിൽ വരുന്ന സ്വകാര്യ സ്വാശ്രയ ആർക്കിടെക്ചർ കോളജുകളിലോ മൂന്നാംഘട്ടത്തിൽ അലോട്ട്മെൻറ് ലഭിച്ച് പ്രവേശനം നേടിയവരുടെ എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി വിഭാഗങ്ങളിലുള്ള ഹയർ ഓപ്ഷനുകൾ ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളിലെ വ്യവസ്ഥ പ്രകാരം റദ്ദായിട്ടുണ്ട്. അവരെ ഒഴിവുകൾ നികത്തുന്നതിനുള്ള അലോട്ട്മെൻറിനായി പരിഗണിക്കുന്നതല്ല. മൂന്നാംഘട്ടത്തിൽ കേരള സെൽഫ് ഫിനാൻസിങ് എൻജിനീയറിങ് കോളജ് മാനേജ്മെൻറ് അസോസിയേഷനുകീഴിൽ വരുന്ന സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ അലോട്ട്മെൻറ് ലഭിച്ചവരുടെ എൻജിനീയറിങ് വിഭാഗത്തിലുള്ള ഹയർ ഓപ്ഷനുകൾ ബന്ധപ്പെട്ട സർക്കാർ ഉത്തരവിലെ വ്യവസ്ഥ പ്രകാരം റദ്ദായിട്ടുണ്ട്. എന്നാൽ, അവരുടെ ആർക്കിടെക്ചർ, ഫാർമസി വിഭാഗങ്ങളിലുള്ള ഹയർ ഓപ്ഷനുകൾ നിലനിർത്തും.
ഓൺലൈൻ അലോട്ട്മെൻറിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ അവരവരുടെ ഹോംപേജിൽ ലഭ്യമാക്കിയിട്ടുള്ള Confirm ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തണം. ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനെ തുടർന്ന് ഓപ്ഷൻ പുനഃക്രമീകരണം/റദ്ദാക്കൽ, എന്നിവക്കുള്ള സൗകര്യം മൂന്നിന് രാവിലെ 10വരെ ലഭ്യമാകും. നാലിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. ഇതിലൂടെ അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്മെൻറ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ്/ബാക്കി തുക സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ (SBI) തെരഞ്ഞെടുത്ത ശാഖകളിലൊന്നിലോ ഓൺലൈനായോ ഇൗമാസം എട്ടിനകം ഒടുക്കേണ്ടതാണ്. എസ്.ബി.െഎ ശാഖകളുടെ ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. ഫീസ്/ബാക്കി തുക അടച്ചതിനുശേഷം വിദ്യാർഥികൾ അലോട്ട്മെൻറ് ലഭിച്ച കോഴ്സ്/കോളജിൽ എട്ടിന് വൈകീട്ട് അഞ്ചിന് മുമ്പ് പ്രവേശനം നേടണം.
വെബ്സൈറ്റിലൂടെ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്താത്തവരെ ഒരു കാരണവശാലും ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായുള്ള അലോട്ട്മെൻറിനായി പരിഗണിക്കുന്നതല്ല. എന്നാൽ, മുൻ അലോട്ട്മെൻറ് പ്രകാരം എൻജിനീയറിങ്/ ആർക്കിടെക്ചർ/ഫാർമസി കോഴ്സുകളിലേക്ക് അലോട്ട്മെൻറ് ലഭിക്കുകയും നിശ്ചിത സമയത്തിനകം കോളജുകളിൽ പ്രവേശനം നേടുകയും ചെയ്തവരുടെ അലോട്ട്മെൻറ് നിലനിൽക്കും. എട്ടിനുശേഷം സർക്കാർ/എയ്ഡഡ്/സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനീയറിങ് കോളജുകളിലും സർക്കാർ ഫാർമസി കോളജുകളിലും ഒഴിവുകൾ നിലനിൽക്കുന്നപക്ഷം അവ അതത് കോളജ് അധികാരികൾക്ക് സ്പോട്ട് അഡ്മിഷൻ മുഖേന ആഗസ്റ്റ് 15നകം നികത്താം. ഹെൽപ്ൈലൻ നമ്പറുകൾ: 0471 2339101, 2339102, 2339103, 2339104.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.