തിരുവനന്തപുരം: സര്‍ക്കാര്‍/ എയ്ഡഡ്/ സര്‍ക്കാര്‍ നിയന്ത്രിത/യൂനിവേഴ്സിറ്റി നിയന്ത്രിത സ്വാശ്രയ എൻജിനീയറിങ് കോളജുകളിലും സര്‍ക്കാര്‍ ഫാര്‍മസി കോളജുകളിലും നിലവിലുണ്ടായിരുന്ന ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനായുള്ള ഓണ്‍ലൈന്‍ അലോട്ട്മെൻറ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെൻറ് സംബന്ധിച്ച വിവരങ്ങള്‍ വിദ്യാർഥികളുടെ ഹോം പേജിൽ ലഭ്യമാണ്. വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്മെൻറ് ലഭിച്ച കോഴ്സ്, കോളജ്, അലോട്ട്മെൻറ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ അലോട്ട്മെൻറ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പുതുതായോ മുന്‍ ഘട്ടത്തില്‍ ലഭിച്ച അലോട്ട്മെൻറില്നിന്ന് വ്യത്യസ്തമായോ അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്മെൻറ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശനപരീക്ഷ കമീഷണർക്ക് അടക്കേണ്ടതുമായ ഫീസ്/അധികതുക ആഗസ്റ്റ് എട്ടുവരെ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുെട തെരഞ്ഞെടുത്ത ശാഖകളിലൊന്നിലോ ഒാൺലൈനായോ ഒടുക്കിയശേഷം എട്ടുവരെ തീയതികളിൽ അലോട്ട്മെൻറ് ലഭിച്ച കോളജുകളിൽ ഹാജരായി പ്രവേശനം നേടേണ്ടതാണ്.
എട്ടിനുശേഷം സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ നിയന്ത്രിത/യൂനിവേഴ്സിറ്റി നിയന്ത്രിത സ്വാശ്രയ എൻജിനീയറിങ് കോളജുകളിലും സര്‍ക്കാര്‍ ഫാര്‍മസി കോളജുകളിലും ഒഴിവുകള്‍ നിലനില്‍ക്കുന്നപക്ഷം അവ അതത് കോളജ് അധികാരികള്‍ക്ക് സ്പോട്ട് അഡ്മിഷന് മുഖേന 15നകം നികത്താം. പ്രോസ്പെക്ടസ് വ്യവസ്ഥകള്‍ക്ക് വിധേയമായി പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയശേഷം 15ന് വൈകീട്ട് അഞ്ചിന് മുമ്പായി സ്പോട്ട് അഡ്മിഷന് വഴി ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിന് എല്ലാ കോളജ് അധികാരികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.