തിരുവനന്തപുരം: എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെൻറ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സർക്കാർ നിയന്ത്രിത/സ്വകാര്യ സ്വാശ്രയ കോളജുകളിൽ അലോട്ട്മെൻറ് ലഭിച്ചവർ (ഒന്നാം ഘട്ടത്തിൽ അലോട്ട്മെൻറ് ലഭിച്ച് ഫീസ് ഒടുക്കിയവർ ഉൾപ്പെടെ) ഇൗമാസം 25ന് വൈകീട്ട് നാലിന് മുമ്പായി ബന്ധപ്പെട്ട കോളജുകളിൽ പ്രവേശനം നേടണം.
സർക്കാർ നിയന്ത്രിത/സ്വകാര്യ സ്വാശ്രയ കോളജുകളിൽ അലോട്ട്മെൻറ് ലഭിച്ചവർക്ക് കോവിഡ് മൂലമോ മഴയെ തുടർന്നുള്ള പ്രകൃതിക്ഷോഭം മൂലമോ നേരിട്ട് ഹാജരായി പ്രവേശനം നേടാൻ സാധിക്കാത്ത സാഹചര്യമുണ്ടെങ്കിൽ അലോട്ട്മെൻറ് ലഭിച്ച കോളജുമായി ബന്ധപ്പെട്ട് അധികൃതരുടെ നിർദേശപ്രകാരം പ്രവേശന നടപടികളിൽ പങ്കെടുക്കണം.സർക്കാർ/എയ്ഡഡ് കോളജുകളിൽ അലോട്ട്മെൻറ് ലഭിച്ചവർ (ഒന്നാംഘട്ടത്തിൽ അലോട്ട്മെൻറ് ലഭിച്ച് ഫീസ് ഒടുക്കിയവർ ഉൾപ്പെടെ) ഇപ്പോൾ കോളജുകളിൽ നേരിട്ട് ഹാജരായി പ്രവേശനം നേടേണ്ടതില്ല. ഇൗ വിദ്യാർഥികൾ പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റ് മുഖാന്തരം വെബ്സൈറ്റിൽ നിർദേശിച്ച രീതിയിൽ ഓൺലൈനായി പ്രവേശനം നേടണം.
ഫീസൊടുക്കി പ്രവേശനം നേടാത്തവരുടെ അലോട്ട്മെൻറും ബന്ധപ്പെട്ട സ്ട്രീമിൽ ഉയർന്ന ഓപ്ഷനുകളും റദ്ദാകും. എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി കോഴ്സുകളിൽ പ്രവേശനം നേടേണ്ട തീയതിയും സമയവും ഉൾപ്പെടുത്തിയ വിശദ ഷെഡ്യൂൾ വെബ്സൈറ്റിൽ ലഭ്യമാണ്. ഹെൽപ് ലൈൻ നമ്പർ: 04712525300.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.