എൻജിനീയറിങ്/ ആർകിടെക്ചർ; രണ്ടാം അലോട്ട്മെന്‍റിന് ഓപ്ഷൻ കൺഫർമേഷൻ 27 വരെ

തിരുവനന്തപുരം: എൻജിനീയറിങ്/ ആർകിടെക്ചർ കോഴ്സുകളിൽ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്‍റിൽ പങ്കെടുക്കാൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമാണ്.

27ന് വൈകീട്ട് മൂന്ന് വരെ ഓപ്ഷൻ കൺഫർമേഷൻ നടത്താം. ഇതുപ്രകാരമുള്ള രണ്ടാം അലോട്ട്മെന്‍റ് സെപ്റ്റംബർ 30ന് പ്രസിദ്ധീകരിക്കും. ഓപ്ഷൻ സൗകര്യം പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ഇതിനായി ഹോം പേജിൽ പ്രവേശിച്ച് 'confirm' ബട്ടൺ ക്ലിക്ക് ചെയ്യണം. ഓപ്ഷൻ കൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻ പുനഃക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദാക്കൽ, പുതുതായി ഉൾപ്പെടുത്തിയ കോളജ്/ കോഴ്സ് എന്നിവ ഉൾപ്പെടുത്തുകയും ചെയ്യാം.

ആദ്യഘട്ടത്തിൽ അലോട്ട്മെന്‍റ് ലഭിച്ചവരും ലഭിക്കാത്തവർക്കും രണ്ടാംഘട്ടത്തിൽ പരിഗണിക്കാൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമാണ്.

ഒന്നാംഘട്ട അലോട്ട്മെന്‍റിനെ തുടർന്ന് ഓപ്ഷൻ കൺഫർമേഷൻ നടത്താത്തവരുടെ ആദ്യ അലോട്ട്മെൻറ് നിലനിൽക്കും. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഒന്നാം അലോട്ട്മെന്‍റിൽ ഉൾപ്പെട്ടവർ 26ന് വൈകീട്ട് മൂന്നിനകം ഫീസടക്കണം. ഫീസടക്കാത്തവരുടെ അലോട്ട്മെന്‍റും ഹയർ ഓപ്ഷനുകളും റദ്ദാകും.

Tags:    
News Summary - Engineering/ Architecture-Up to 27th Option Confirmation for Second Allotment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.