തിരുവനന്തപുരം: എൻജിനീയറിങ് പ്രവേശനത്തിനായുള്ള രണ്ടാം അലോട്ട്മെൻറിൽ പ്രവേശനം പൂർത്തിയായപ്പോൾ ആരും പ്രവേശനം നേടാത്ത ബാച്ചുകൾ കൂടുതൽ ഇലക്ട്രിക്കൽ, ഇലക്േട്രാണിക്സ് ബ്രാഞ്ചുകളിൽ. ആളില്ലാ ബാച്ചുകൾ എല്ലാം സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിലാണ്. മൊത്തം 52 കോളജുകളിൽ 95 ബാച്ചുകളിലെ മെറിറ്റ് സീറ്റുകളിലേക്ക് ആരും പ്രവേശനം നേടിയിട്ടില്ല. 29 വീതം കോളജുകളിൽ രണ്ട് ബ്രാഞ്ചുകളിലും ഒരു കുട്ടിപോലും പ്രവേശനം നേടിയിട്ടില്ല. 12 കോളജുകളിൽ മെക്കാനിക്കൽ ബ്രാഞ്ചിലെ മെറിറ്റ് സീറ്റുകളിൽ ഒരാൾ പോലും പ്രവേശനം നേടിയിട്ടില്ല. ഒമ്പത് കോളജുകളിൽ കമ്പ്യൂട്ടർ സയൻസിനും ഒരാൾ പോലും പ്രവേശനം നേടിയിട്ടില്ല. ആറ് കോളജുകളിൽ സിവിൽ എൻജിനീയറിങ് ബ്രാഞ്ചിൽ ആരും പ്രവേശനം നേടിയിട്ടില്ല.
ഇലക്ട്രോണിക് ആൻഡ് ഇൻസ്ട്രുമെേൻറഷൻ,അൈപ്ലഡ് ഇലക്ട്രോണിക് എന്നീ ബ്രാഞ്ചുകളിൽ രണ്ട് വീതം കോളജുകളിലും െഎ.ടിയിൽ ഒരു കോളജിലും വിദ്യാർഥികൾ ആരും പ്രവേശനം നേടിയിട്ടില്ല. ഇത്തവണ ഏറ്റവും കൂടുതൽ വിദ്യാർഥികൾ അേലാട്ട്മെൻറ് നേടിയത് കമ്പ്യൂട്ടർ സയൻസിലാണ്; 3607 പേർ. മെക്കാനിക്കൽ എൻജിനീയറിങ്ങാണ് കൂടുതൽ പേർ അലോട്ട്മെൻറ് (3130 പേർ) നേടിയതിൽ രണ്ടാം സ്ഥാനത്തുള്ള ബ്രാഞ്ച്. സിവിൽ എൻജിനീയറിങ്ങിൽ 3074 പേരും ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ 2612 പേരും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ 2060 പേരും അലോട്ട്മെൻറ് നേടിയിട്ടുണ്ട്.
കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ അഞ്ച് ബ്രാഞ്ചുകളിലെ മെറിറ്റ് സീറ്റിൽ ഒരാൾ പോലും അലോട്ട്മെൻറ് നേടിയിട്ടില്ല. തൃശൂർ ആക്സിസ് കോളജിൽ നാല് ബ്രാഞ്ചുകളിൽ ആരും അലോട്ട്മെൻറ് നേടിയിട്ടില്ല. മുകുന്ദപുരം ശ്രീ എറണാകുളത്തപ്പൻ, തുറവൂർ കെ.ആർ. ഗൗരിയമ്മ കോളജ് ഒാഫ് എൻജിനീയറിങ്, പിറവം വിജ്ഞാൻ ഇൻസ്റ്റിറ്റ്യൂട്ട്, കൂത്താട്ടുകുളം ബസേലിയസ് തോമസ്, മലപ്പുറം പൊന്നേംപാടം വേദവ്യാസ എന്നീ കോളജുകളിൽ മൂന്ന് വീതം ബ്രാഞ്ചുകളിൽ ആർക്കും അലോട്ട്മെൻറില്ല.
23 കോളജുകളിൽ രണ്ട് വീതം ബ്രാഞ്ചുകളിലും ആരും പ്രവേശനം നേടിയിട്ടില്ല. സ്വാശ്രയ എൻജിനീയറിങ് കോളജുകളിലേക്ക് അടുത്ത ഘട്ടത്തോടെ (മൂന്നാം അലോട്ട്മെൻറ്) പ്രവേശന പരീക്ഷാ കമീഷണറുടെ അലോട്ട്മെൻറ് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.