തിരുവനന്തപുരം: എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ കേരള സിലബസിൽ പഠിച്ച് ഉയർന്ന മാർക്ക് നേടി സ്റ്റാേൻറഡൈസേഷനിൽ പിന്നാക്കംപോയവർ കോടതിയിലേക്ക്. പ്രശ്നം നിയമസഭയിൽ ഉന്നയിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. സംസ്ഥാന സിലബസിൽ പഠിച്ച് ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളിൽ 100 ശതമാനം മാർക്ക് നേടിയവർക്ക് പോലും സ്റ്റാേൻറഡൈസേഷനിൽ വൻ തോതിൽ മാർക്ക് കുറഞ്ഞെന്നാണ് പരാതി.
സംസ്ഥാന സിലബസിൽ ഇൗ വർഷം പഠിച്ച് 100 ശതമാനം മാർക്ക് ലഭിച്ചവർക്ക് എൻജി. റാങ്ക് പട്ടിക തയാറാക്കാനുള്ള സ്റ്റാേൻറഡൈസേഷൻ പ്രക്രിയയിൽ 41.5130 സ്കോർ വരെ കുറഞ്ഞു. എന്നാൽ സി.ബി.എസ്.ഇ പരീക്ഷയിൽ 100 ശതമാനം മാർക്ക് ലഭിച്ചവർക്ക് സ്റ്റാേൻറഡൈസേഷനിൽ കുറഞ്ഞത് 5.78013 സ്കോർ മാത്രം. 2020ൽ കേരള സിലബസിൽ പഠിച്ചവർക്ക് കുറഞ്ഞത് 5.2444 സ്കോർ ആണ്. ഇൗ വർഷം ഉയർന്ന മാർക്ക് നേടിയവർ എങ്ങനെ വൻ തോതിൽ പിറകോട്ടുപോയെന്ന് സർക്കാർ വിശദീകരിക്കണമെന്നാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം. ഇതുസംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിൽ പ്രവേശനപരീക്ഷ കമീഷണർ, ജോയൻറ് കമീഷണർ എന്നിവർ ഉന്നതവിദ്യാഭ്യാസ വകുപ്പിനെ വിവരങ്ങൾ ധരിപ്പിച്ചു. 2009 മുതൽ വിവിധ ബോർഡുകൾക്ക് കീഴിൽ ലഭിക്കുന്ന മാർക്കുകളുടെ േഗ്ലാബൽ മാനകം (മീൻ), സ്റ്റാേൻറഡ് ഡീവിയേഷൻ എന്നിവ വിലയിരുത്തിയാണ് വിദഗ്ധസമിതി സ്റ്റാേൻറഡൈസേഷൻ ഫോർമുല തയാറാക്കുന്നതെന്നും ഇത്തവണയും മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നുമാണ് പ്രവേശനപരീക്ഷ കമീഷണറേറ്റ് പറയുന്നത്.
ഇത്തവണ സംസ്ഥാന സിലബസിൽ പ്ലസ് ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളുടെ ശരാശരി മാർക്കിലുണ്ടായ വർധന സ്റ്റാേൻറഡൈസേഷനിൽ പ്രതികൂലമായി ബാധിച്ചിരിക്കാം. എന്നാൽ 100 ശതമാനം മാർക്ക് നേടിയവർക്ക് 43ന് മുകളിൽ മാർക്ക് കുറയുന്ന സാഹചര്യം എങ്ങനെയെന്ന് വിശദീകരിക്കണമെന്നാണ് ആവശ്യം. ഇൗ വർഷം ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളിൽ 100 ശതമാനം മാർക്ക് ലഭിച്ചവർക്ക് സ്റ്റാേൻറഡൈസേഷൻ കഴിഞ്ഞപ്പോൾ 300ൽ 256.4870 ആണ് ലഭിച്ചത്. സി.ബി.എസ്.ഇയിൽ ഇത് 294.21987 ആണ്. ഇൗ വ്യത്യാസം വിശദീകരിക്കാൻ കമീഷണറേറ്റിന് സാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.