എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ 51665 പേർ യോഗ്യത നേടി

തിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ 51665 പേർ യോഗ്യത നേടി. ഫാർമസി പ്രവേശന പരീക്ഷയിൽ 39908 പേരും യേ ാഗ്യത നേടി. എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷകളുടെ സ്കോർ പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

എൻജിനീയറിങ് പ്രവേശന പരീക്ഷയെഴുതിയ 73437 പേരിൽ 51665 പേർക്കാണ് രണ്ട് പേപ്പറുകളിലും മിനിമം പത്ത് മാർക്ക് വീതം നേടി യോഗ്യത നേടാനായത്. 3328 വിദ്യാർഥികളുടെ ഫലം വിവിധ കാരണങ്ങളാൽ തടഞ്ഞുവെച്ചിട്ടുണ്ട്. യോഗ്യതാ പരീക്ഷയിൽ (ഹയർസെക്കൻഡറി/ തത്തുല്യം) ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ നേടിയ മാർക്കും പ്രവേശന പരീക്ഷയിൽ നേടിയ സ്കോറും തുല്യമായി പരിഗണിച്ചുള്ള സമീകരണ പ്രക്രിയയിലൂടെയാണ് എൻജിനീയറിങ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക. ജൂൺ ഏഴിനകം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.

Tags:    
News Summary - engineering entrance exams- education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.