തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി കോളജുകളിലെ എൻജിനീയറിങ്/ആർക്കിടെക്ചർ/ ഫാർമസി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുള്ള മോപ് അപ് അലോട്ട്മെൻറ് നടപടികൾ ആരംഭിച്ചു.
ഒഴിവുകൾ നികത്തുന്നതിനുള്ള ഓൺലൈൻ മോപ് അപ് അലോട്ട്മെൻറിൽ സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ചൊവ്വാഴ്ച വൈകീട്ട് മൂന്നുവരെ ഓൺലൈനായി പുതുതായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം.
എന്നാൽ, മുൻ അലോട്ട്മെൻറ് പ്രകാരം സ്വാശ്രയ എൻജിനീയറിങ് /ഫാർമസി/ആർക്കിടെക്ചർ കോളജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഈ മോപ് അപ് അലോട്ട്മെൻറിൽ പങ്കെടുക്കാൻ അവസരമുണ്ടാകില്ല. ഇപ്പോൾ അലോട്ട്മെൻറ് ലഭിച്ച് സർക്കാർ/എയ്ഡഡ് എൻജിനീയറിങ് ആർക്കിടെക്ചർ/ഫാർമസി കോളജുകളിൽ പ്രവേശനം നേടിയവർക്കും അലോട്ട്മെൻറ് ലഭിച്ച് പ്രവേശനം നേടാൻ കഴിയാത്തതോ, പ്രവേശനം നേടിയതിനുശേഷം വിടുതൽ വാങ്ങിയവരോ ആയ വിദ്യാർഥികൾക്കും ഇതുവരെ അലോട്ട്മെെൻറാന്നും ലഭിക്കാത്ത വിദ്യാർഥികൾക്കും ഒഴിവുള്ള സീറ്റുകളിൽ പരിഗണിക്കപ്പെടാൻ ഓപ്ഷനുകൾ പുതുതായി സമർപ്പിക്കാം. ഇപ്പോൾ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് അലോട്ട്മെൻറ് മാറ്റം ലഭിക്കുന്നപക്ഷം പുതുതായി ഒഴിവുവരുന്ന സീറ്റുകളും ഈ അലോട്ട്മെൻറിൽതന്നെ നികത്തപ്പെടുന്നതിനാൽ വിദ്യാർഥികൾ പ്രവേശനം നേടാൻ താൽപര്യമുള്ള എല്ലാ കോഴ്സ്/കോളജിലേക്കും ഓപ്ഷനുകൾ സമർപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർഥികൾ 20ന് വൈകീട്ട് നാലിന് മുമ്പായി ബന്ധപ്പെട്ട കോളജിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം.
വിശദവിജ്ഞാപനം www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.