എൻജിനീറിങ്-ഫാർമസി റാങ്ക് പട്ടിക നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ്-ഫാർമസി പ്രവേശന പരീക്ഷ ഫലം വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. പകൽ 11ന്​ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ ഫലപ്രഖ്യാപനം നടത്തും. പ്രവേശന പരീക്ഷയിലെ സ്കോർ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.

എൻജിനീറിങ് പരീക്ഷ എഴുതിയ 71742 പേരിൽ 56599 പേരാണ് യോഗ്യത നേടിയത്. പ്ലസ്‌ ടു/ തത്തുല്യ പരീക്ഷയിൽ ഫിസിക്സ്‌, കെമിസ്ട്രി, മാത്‍സ് എന്നിവയിൽ ലഭിച്ച സ്കോറും പ്രവേശന പരീക്ഷയിൽ ലഭിച്ച സ്കോറും തുല്യമായി പരിഗണിച്ചാണ് റാങ്ക് പട്ടിക തയാറാക്കുന്നത്. ജൂലൈ 16നാണ് പ്രവേശന പരീക്ഷ നടത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.