തിരുവനന്തപുരം: എൻജിനീയറിങ്/ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷയുടെ റാങ്ക് പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. രാവിലെ 10.30ന് പി.ആർ ചേംബറിൽ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് റാങ്കുകൾ പ്രഖ്യാപിക്കും. റാങ്ക് വിവരം www.cee.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാകും. 90,806 പേർ എഴുതിയ എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ 72,440 പേരാണ് യോഗ്യതനേടിയത്. 24,996 പേർ എഴുതിയ ഫാർമസി പ്രവേശനപരീക്ഷയിൽ 21,349 വിദ്യാർഥികൾ യോഗ്യതനേടി. ഹയർ സെക്കൻഡറി/ തത്തുല്യ പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളിൽ ലഭിച്ച മാർക്കും പ്രവേശനപരീക്ഷയിലെ മാർക്കും തുല്യമായി പരിഗണിച്ച് സമീകരണപ്രക്രിയക്ക് ശേഷമാണ് റാങ്ക് പട്ടിക തയാറാക്കിയത്. എൻജിനീയറിങ്, ഫാർമസി കോഴ്സുകളിേലക്കുള്ള പ്രവേശന സമയക്രമവും ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.