തിരുവനന്തപുരം: എൻജിനീയറിങ്/ആർക്കിടെക്ചർ/ ഫാർമസി കോഴ്സുകളിലേക്കുള്ള ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. അലോട്ട്മെൻറ് ലഭിച്ചവർ ജൂലൈ അഞ്ചിനകം ഹെഡ്പോസ്റ്റ് ഒാഫിസ് വഴിയോ ഒാൺലൈനായോ ഫീസടക്കണം. േപാസ്റ്റ് ഒാഫിസുകളുടെ പട്ടിക പ്രവേശനപരീക്ഷ കമീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇൗ ഘട്ടത്തിൽ അലോട്ട്മെൻറ് ലഭിച്ചവർ കോളജിൽ പ്രവേശനം നേടേണ്ടതില്ല.
എന്നാൽ, ഫീസടച്ചില്ലെങ്കിൽ അലോട്ട്മെൻറും ഉയർന്ന ഒാപ്ഷനുകളും റദ്ദാകും. മൊത്തം 33591 സീറ്റിലേക്കാണ് അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചത്. ഇതിൽ 32645 എണ്ണം എൻജിനീയറിങ് സീറ്റാണ്. അലോട്ട്മെൻറ് വിവരം വിദ്യാർഥികൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ Candidate Portal വഴി അറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.