തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിലെ തെറ്റായ സീറ്റ് വിഹിത ഉത്തരവു വഴി മുസ്ലിംസമുദായത്തിന് 45 എം.ബി.ബി.എസ് സീറ്റ് നഷ്ടം. തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളജിൽ മുസ്ലിം മൈനോറിറ്റി ക്വോട്ടയിൽ അനുവദിക്കേണ്ട സീറ്റാണ് നഷ്ടമായത്.
ന്യൂനപക്ഷപദവിയുള്ളതിനാൽ ആകെ സീറ്റിെൻറ 30 ശതമാനം ബന്ധപ്പെട്ട സമുദായത്തിലെ വിദ്യാർഥികൾക്ക് മെറിറ്റടിസ്ഥാനത്തിൽ കഴിഞ്ഞവർഷം വരെ കോളജിലേക്ക് അലോട്ട് ചെയ്തിരുന്നു. ഇത്തവണ ആരോഗ്യവകുപ്പ് അംഗീകരിച്ച സീറ്റ് വിഹിത (സീറ്റ് മെട്രിക്സ്) ഉത്തരവിൽ ഇങ്ങനെ സീറ്റ് അനുവദിച്ചില്ല. പകരം സ്റ്റേറ്റ് മെറിറ്റിലാണ് ഉൾപ്പെടുത്തിയത്. ഇതുപ്രകാരമാണ് അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചതും.
സർക്കാർ ഉത്തരവിനായി കോളജിൽനിന്ന് ആദ്യം നൽകിയ സീറ്റ് മെട്രിക്സിൽ മുസ്ലിം മൈനോറിറ്റി സീറ്റ് ഉൾപ്പെടുത്തിയില്ല. കോളജ് ഒാഫിസിൽ വന്ന പിഴവ് തിരിച്ചറിഞ്ഞ ഉടൻ ഭേദഗതിക്ക് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും പ്രവേശനപരീക്ഷ കമീഷണർക്കും കത്ത് നൽകിയെങ്കിലും അംഗീകരിച്ചില്ലെന്ന് കോളജ് അധികൃതർ പറഞ്ഞു.
ആദ്യം നൽകിയ സീറ്റ് മെട്രിക്സിൽ തിരുത്തൽ വരുത്താനാകില്ലെന്ന നിലപാടാണ് പ്രവേശന പരീക്ഷ കമീഷണറേറ്റ് സ്വീകരിച്ചതത്രെ. കോളജ് നൽകിയ സീറ്റ് മെട്രിക്സിൽ വ്യക്തത വരുത്തിയ ശേഷം സർക്കാർ ഇറക്കിയ ഉത്തരവ് പ്രകാരമാണ് അലോട്ട്മെൻറ് നൽകിയതെന്നാണ് പ്രവേശന പരീക്ഷ കമീഷണറേറ്റിെൻറ നിലപാട്. വീഴ്ചയുടെ ഉത്തരവാദിത്തത്തിൽ കോളജും സർക്കാറും പരസ്പരം പഴിചാരുേമ്പാഴും ന്യൂനപക്ഷ ക്വോട്ടയിൽ മുസ്ലിം വിദ്യാർഥികൾക്ക് ലഭിക്കേണ്ട 45 എം.ബി.ബി.എസ് സീറ്റ് നഷ്ടമായതിന് പരിഹാരമില്ല.
കഴിഞ്ഞവർഷം വരെ കോളജിൽ ആകെയുള്ള 150 സീറ്റിൽ 45 എണ്ണം മൈനോറിറ്റി ക്വോട്ട ആയിരുന്നു. 60 സീറ്റ് സ്റ്റേറ്റ് മെറിറ്റിലും 23 അഖിലേന്ത്യ ക്വോട്ടയിലും 22 എൻ.ആർ.െഎ യിലുമാണ് നികത്തിയത്. ഇത്തവണ 45 മൈനോറിറ്റി സീറ്റ് കൂടി ചേർത്ത് 105 സീറ്റ് സ്റ്റേറ്റ് മെറിറ്റിൽ നികത്താനാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.