representative image

ഒരു ദിവസം അഞ്ചുവിഷയങ്ങളിൽ പരീക്ഷ; ബിരുദപ്രവേശന പരീക്ഷയിൽ ആശങ്കയുമായി വിദ്യാർഥികൾ

ന്യൂഡൽഹി: ഡൽഹി യൂനിവേഴ്സിറ്റിയിൽ പഠിക്കാനാഗ്രഹിക്കുന്ന വിജയ് ഭാരതി കടുത്ത ആശങ്കയിലാണ്. വിജയ് ഭാരതിക്ക് ശനിയാഴ്ചയാണ് കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ്(സി.യു.ഇ.ടി). അഞ്ചു വിഷയങ്ങളിലെ ബിരുദ പ്രവേശനത്തിന് ശനിയാഴ്ചയാണ് പ്രവേശന പരീക്ഷ നടക്കുന്നത്.

അഞ്ചു ദിവസം മുമ്പാണ് പരീക്ഷ തീയതിയെ കുറിച്ച് അറിയുന്നതു തന്നെ. അതായത് ജൂലൈ 11നാണ് വിജയ് ഭാരതിക്ക് അഡ്മിറ്റ് കാർഡ് ലഭിച്ചത്. വിജയ് ഭാരതി ബിരുദത്തിന് ഓപ്ഷനായി നൽകിയിട്ടുള്ള എല്ലാ വിഷയങ്ങൾക്കും അന്നു തന്നെയാണ് പരീക്ഷ നടക്കുന്നത്. ഈ വിഷയങ്ങൾ പഠിക്കാൻ വേണ്ടത്ര സമയം ലഭിക്കാത്തതും മോക്ഡെസ്റ്റുകളിൽ സിലബസിനു പുറത്തുള്ള ചോദ്യങ്ങൾ കണ്ടതുമാണ് ഈ 17 കാരിയെ വലക്കുന്നത്.

ഈ വർഷത്തെ സി.യു.ഇ.ടി പ്രവേശനപരീക്ഷക്കായി രജിസ്റ്റർ ചെയ്ത 14.9 ലക്ഷം വി​ദ്യാർഥികളിൽ ഒരാളാണ് ഭാരതി. ഇന്ത്യക്കകത്തും പുറത്തുമുള്ള വിവിധ കേന്ദ്രങ്ങളിലായി ജൂലൈ 15 മുതൽ ആഗസ്റ്റ് 20 വരെയാണ് പരീക്ഷ നടക്കുന്നത്. മൾട്ടിപ്ലിൾ ചോയ്സ് ചോദ്യങ്ങളാണ് പരീക്ഷക്കുണ്ടാവുക. രാവിലെ 9 മുതൽ 12.15 വരെയും വൈകീട്ട് 3 മുതൽ 6.45 വരെയുമായി രണ്ട് ഘട്ടമായാണ് പരീക്ഷ.

''സി.ബി.എസ്.ഇ 12ാം ക്ലാസ് ഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജൂണിലാണ് സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ അവസാനിച്ചത്. അതിനാൽ പഠിക്കാൻ വിദ്യാർഥികൾക്ക് മതിയായ സമയവും ലഭിച്ചിട്ടില്ല. ഒരേ ദിവസം അഞ്ചു പരീക്ഷ എഴുതുക എന്നത് ജീവിതത്തിലെ ആദ്യ അനുഭവമാണ്. സമയബന്ധിതമായി എങ്ങനെ എഴുതിത്തീർക്കുമെന്നതിനും ആശങ്കയു​ണ്ട്''-ഭാരതി പറയുന്നു.

2022-23 അധ്യയന വർഷം മുതൽ എല്ലാ കേന്ദ്ര സർവകലാശാലകളിലെയും ബിരുദ പ്രവേശനത്തിന് സി.യു.ഇ.ടി നിർബന്ധമാക്കിയിട്ടുണ്ട്. രാജ്യത്തെ ഉന്നത സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള ഏകജാലക സംവിധാനമാണ് സി.യു.ഇ.ടി. നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാൻ പരീക്ഷ നടത്തിപ്പ് ചുമതല. 13 മീഡിയങ്ങളിൽ ഏത് ഭാഷയിലും പരീക്ഷ എഴുതാം. കൂടാതെ 33 ഭാഷകളിൽ നിന്നും 27 വിഷയങ്ങളിൽ നിന്നും ഏത് കോമ്പിനേഷനും തിരഞ്ഞെടുക്കാം. 12ാം ക്ലാസ് സിലബസിനെ അടിസ്ഥാനമാക്കിയാകും ചോദ്യങ്ങൾ.

18 മേഘ്‌ന റാവത്തിനെ സംബന്ധിച്ചിടത്തോളം പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് വലിയ വെല്ലുവിളി. കോച്ചിങ് ക്ലാസുകളിൽ പങ്കെടുക്കുന്ന വിദ്യാർഥികളുമായി മത്സരിക്കാനുള്ള ആത്മവിശ്വാസം തനിക്കില്ലെന്ന് മേഘ്ന പറയുന്നു. ആഗസ്റ്റ് അഞ്ചിനാണ് മേഘ്നക്ക് പരീക്ഷ. പരീക്ഷകേന്ദ്രങ്ങൾ അടുത്ത് ലഭിക്കാത്തതും മഴയും പലർക്കും പ്രശ്നമാണ്.

Tags:    
News Summary - Examination in five subjects in one day; Students worried about graduation entrance exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.