നിയമ കലാലയങ്ങളിലെ അധിക ബാച്ച് പ്രഖ്യാപനത്തിലൊതുങ്ങുന്നു; ആശങ്കയിൽ വിദ്യാർഥികൾ

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ നി​യ​മ ക​ലാ​ല​യ​ങ്ങ​ളി​ൽ വെ​ട്ടി​ക്കു​റ​ച്ച സീ​റ്റു​ക​ൾ​ക്ക് പ​ക​രം അ​നു​വ​ദി​ക്കു​മെ​ന്ന് അ​റി​യി​ച്ച അ​ധി​ക ബാ​ച്ചു​ക​ൾ പ്ര​ഖ്യാ​പ​ന​ത്തി​ലൊ​തു​ങ്ങി​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ ആ​ശ​ങ്ക​യി​ൽ.

നാ​ല് ഗ​വ. ലോ ​കോ​ള​ജു​ക​ളി​ൽ 240 സീ​റ്റാ​ണ് ഇ​ത്ത​വ​ണ വെ​ട്ടി​ക്കു​റ​ച്ച​ത്. ഇ​തി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​തോ​ടെ ബാ​ർ കൗ​ണ്‍സി​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ് സീ​റ്റു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച​തെ​ന്നും പ​ക​രം അ​ധി​കം ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

എ​ന്നാ​ൽ, പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞ് ആ​ഴ്ച​ക​ൾ പി​ന്നി​ട്ടി​ട്ടും ന​ട​പ​ടി​യൊ​ന്നു​മാ​യി​ല്ല. ഒ​മ്പ​തി​നാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.

ഇ​തി​നി​ടെ, പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ.​ബി​യു​ടെ ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെൻറ് വ​ന്ന​പ്പോ​ൾ 200ന് ​താ​ഴെ റാ​ങ്കു​ള്ള വി​ദ്യാ​ർ​ഥി​ക്കു​പോ​ലും സ്വ​കാ​ര്യ കോ​ള​ജി​ലാ​ണ് സീ​റ്റ് ല​ഭി​ച്ച​തെ​ന്ന് കെ.​എ​ൽ.​ഇ.​ഇ റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് ഫോ​റം പ്ര​തി​നി​ധി​ക​ൾ വ്യ​ക്ത​മാ​ക്കി. സ്വാ​ശ്ര​യ കോ​ള​ജു​ക​ളെ സ​ഹാ​യി​ക്കു​ന്ന സ​ർ​ക്കാ​റിെൻറ നി​ല​പാ​ട് വ​ഞ്ച​ന​പ​ര​മാ​ണെ​ന്ന് അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​രീ​ക്ഷ ക​മീ​ഷ​ണ​റേ​റ്റ്​ പു​തി​യ ബാ​ച്ചു​ക​ളെ​ക്കു​റി​ച്ച വ്യ​ക്ത​മാ​യ വി​വ​രം ന​ൽ​കു​ന്നി​ല്ല. ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മെൻറി​ന് മു​മ്പ്​ പു​തി​യ ബാ​ച്ചു​ക​ളു​ടെ ഉ​ത്ത​ര​വി​റ​ങ്ങി​യാ​ലേ വ​ർ​ധി​പ്പി​ച്ച സീ​റ്റു​ക​ൾ അ​ലോ​ട്ട്മെൻറി​ന് പ​രി​ഗ​ണി​ക്കൂ​വെ​ന്നാ​ണ് പ്ര​വേ​ശ​ന ക​മീ​ഷ​ണ​റു​ടെ നി​ല​പാ​ട്.

അ​തി​നാ​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ട​ൻ പു​തി​യ ബാ​ച്ചു​ക​ൾ​ക്കു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഫോ​റം പ്ര​തി​നി​ധി​ക​ളാ​യ റാ​ഫി, നി​ള മോ​ഹ​ൻ​കു​മാ​ർ, കെ.​കെ. മു​ഹ​മ്മ​ദ് അ​ജ്മ​ൽ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

വി​ഷ​യ​ത്തി​ൽ നീ​തി ആ​വ​ശ്യ​പ്പെ​ട്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ജ​സ്​​റ്റി​സ് ഫോ​ർ കെ.​എ​ൽ.​ഇ.​ഇ റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് എ​ന്ന പേ​രി​ൽ ഹാ​ഷ്​​ടാ​ഗ് കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 720 സീ​റ്റു​ണ്ടാ​യി​രു​ന്ന സം​സ്ഥാ​ന​ത്തെ നാ​ല് സ​ർ​ക്കാ​ർ ലോ ​കോ​ള​ജു​ക​ളി​ൽ വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ നി​ല​വി​ലു​ള്ള​ത് 480 സീ​റ്റ്​ മാ​ത്ര​മാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.