ഫാക്​ടിൽ അപ്രൻറിസ്​: അപേക്ഷ 18നകം

ദ ഫെർട്ടിലൈസേഴ്​സ്​ ആൻഡ്​ കെമിക്കൽസ്​ ട്രാവൻകൂർ ലിമിറ്റഡ്​ (ഫാക്​ട്​), ഉദ്യോഗമണ്ഡൽ ഗ്രാ​േജ്വറ്റ്​, ടെക്​നീഷ്യൻ, ട്രേഡ്​ അപ്രൻറിസുകളെ നിയമിക്കുന്നു. വിജ്ഞാപനവും അപേക്ഷയും www.fact.co.inൽ​. പരിശീലനം ഒരു വർഷം​.

ഗ്രാ​േജ്വറ്റ്​ അപ്രൻറിസ്​:ഒഴിവുകൾ: 24 (കമ്പ്യൂട്ടർ സയൻസ്​ -4, സിവിൽ-3, കെമിക്കൽ-5, മെക്കാനിക്കൽ-5, ഇലക്​ട്രിക്കൽ ആൻഡ്​ ഇലക്​​ട്രോണിക്​സ്​ -4, ഇലക്​ട്രോണിക്​സ്​ ആൻഡ്​ ഇൻസ്​ട്രുമെ​​േൻറഷൻ/അപ്ലൈഡ്​ ഇലക്​ട്രോണിക്​സ്​ ആൻഡ്​ ഇൻസ്​ട്രുമെ​േൻറഷൻ -3). യോഗ്യത: 60 ശതമാനം മാർ​ക്കോടെ ബിരുദം. പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക്​ ​50 ശതമാനം. പ്രായപരിധി 2022 ജനുവരി ഒന്നിന്​ 25 വയസ്സ്​. സ്​റ്റൈപൻഡ്​​ പ്രതിമാസം 10,000 രൂപ.

ടെക്​നീഷ്യൻ (ഡിപ്ലോമ) അപ്രൻറിസ്: ഒഴിവുകൾ -57 (കെമിക്കൽ എൻജിനീയറിങ്​ 15, കമ്പ്യൂട്ടർ -13, സിവിൽ-5, ഇലക്​ട്രിക്കൽ/ഇലക്​ട്രിക്കൽ ആൻഡ്​ ഇലക്​ട്രോണിക്​സ്​-5, ഇൻസ്​ട്രുമെ​േൻറഷൻ/ഇൻസ്​ട്രുമെൻറ്​ ടെക്​നോളജി-4, മെക്കാനിക്കൽ-10, കമേഴ്​സ്യൽ പ്രാക്​ടീസ്​-5). യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ 60 ശതമാനം മാർക്കോടെ ഡിപ്ലോമ. SC/ST വിഭാഗങ്ങളിൽ​​പ്പെടുന്നവർക്ക്​ 50 ശതമാനം. പ്രായപരിധി -23. സ്​റ്റൈപൻഡ്​ 8000 രൂപ.

ട്രേഡ്​ (ഐ.ടി.ഐ) അപ്രൻറിസ്​:ഒഴിവുകൾ -98 (ഫിറ്റർ -24, മെഷീനിസ്​റ്റ്​ -8, ഇലക്​ട്രീഷ്യൻ-15, പ്ലംബർ-4, മെക്കാനിക്​ മോ​ട്ടോർ വെഹിക്കിൾ-6, കാർപ്പൻറർ-2, മെക്കാനിക്​ (ഡീസൽ)-4, ഇൻസ്​ട്രുമെൻറ്​ മെക്കാനിക്​-12, വെൽഡർ (ഗ്യാസ്​ ആൻഡ്​ ഇലക്​ട്രിക്​)-9, പെയിൻറർ-2, COPA/ഫ്രണ്ട്​ ഓഫിസ്​ അസിസ്​റ്റൻറ്​-12. യോഗ്യത: അതത്​ ട്രേഡുകളിൽ 60 ശതമാനം മാർക്കോടെ ഐ.ടി.ഐ/NCVT സർട്ടിഫിക്കറ്റ്. SC/ST വിഭാഗങ്ങൾക്ക്​ 50 ശതമാനം. പ്രായപരിധി 23. സ്​റ്റൈപൻഡ്​​ പ്രതിമാസം 7000 രൂപ.

SC/ST/OBC വിഭാഗങ്ങൾക്ക്​ ഇളവുണ്ട്​. അപ്രൻറിസ്​ഷിപ്പിന്​ www.mhrdnats.gov.inൽ രജിസ്​റ്റർ ചെയ്​തിരിക്കണം.

അപേക്ഷ ഡെപ്യൂട്ടി മാനേജർ (ട്രെയിനിങ്​), ഫാക്​ട്​ ട്രെയ്​നിങ്​ ആൻഡ്​ ​െഡവലപ്​മെൻറ്​ സെൻറർ, ഉദ്യോഗമണ്ഡൽ, ഏലൂർ, എറണാകുളം ജില്ല, പിൻ-683501 വിലാസത്തിൽ ഡിസംബർ 18 വൈകീട്ട്​ നാലിനകം ലഭിക്കണം.

Tags:    
News Summary - Fact Apprentice: application must send before 18th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.