കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഫാക്ട് ടെക്നീഷ്യൻ (പ്രോസസ്) തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 45 ഒഴിവുണ്ട് (ജനറൽ-18, എസ്.സി-5, എസ്.ടി-13, ഒ.ബി.സി-എൻ.സി.എൽ-7, ഇ.ഡബ്ല്യൂ.എസ് -2). ശമ്പളനിരക്ക് 9250-32,000 രൂപ. ശമ്പളം വൈകാതെ പരിഷ്‍കരിക്കും.
യോഗ്യത: ബി.എസ്.സി (കെമിസ്ട്രി)/ ഇൻഡസ്ട്രിയൽ കെമിസ്ട്രി) അല്ലെങ്കിൽ എൻജിനീയറിങ് ഡിപ്ലോമ (കെമിക്കൽ/കെമിക്കൽ ടെക്നോളജി/ മെട്രോ കെമിക്കൽ). രണ്ടുവർഷം പ്രവൃത്തിപരിചയം വേണം.
പ്രായപരിധി 35. അപേക്ഷാഫീസ് 590 രൂപ എസ്.സി/എസ്.ടി/വിമുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല. വിജ്ഞാപനം www.fact.co.inൽ. നവംബർ 16വരെ അപേക്ഷിക്കാം. കൊച്ചിയിലാണ് സെലക്ഷൻ ടെസ്റ്റ്. ഇന്ത്യയിലെവിടെയും ജോലിചെയ്യാൻ ബാധ്യസ്ഥരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.