ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലെ റാമോജി അക്കാദമി ഓഫ് മൂവീസ് (റാം) മലയാള ഭാഷയിൽ ഓൺലൈൻ സിനിമ കോഴ്സുകൾ തുടങ്ങുന്നു. കഥയും തിരക്കഥയും, സംവിധാനം, അഭിനയം, സിനിമ നിർമാണം, എഡിറ്റിങ്, ഡിജിറ്റൽ ഫിലിം മേക്കിങ് എന്നിവയിലാണ് കോഴ്സ്.
വിദഗ്ധരുടെ മേൽനോട്ടത്തിൽ സമഗ്ര പഠനം ഉറപ്പാക്കുന്ന കോഴ്സ് സൗജന്യമാണ്. സിനിമ അഭിലാഷമായി കൊണ്ടുനടക്കുന്നവർക്ക് ചേരാം. സിനിമ എന്ന മാധ്യമത്തെ കൂടുതൽ അറിയുന്നതിനും അതിലെ സങ്കേതങ്ങളെ ആഴത്തിൽ മനസ്സിലാക്കുന്നതിനും കോഴ്സുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നവർക്ക് സാധിക്കുമെന്ന് റാമോജി അക്കാദമി പറയുന്നു.
15 വയസ്സിനു മുകളിലുള്ള ആർക്കും ചേരാം. പ്രായപരിധിയില്ല. മറ്റു മിനിമം യോഗ്യതകളൊന്നും തന്നെയില്ല. എന്നാൽ, മലയാളത്തിൽ നല്ല പരിജ്ഞാനം വേണം. അപേക്ഷകന് സ്വന്തമായി ഫോൺ നമ്പറും ഇ-മെയിൽ ഐ.ഡിയും വേണം. സേഫ് എക്സാം ബ്രൗസർ വഴിയാണ് ഓൺലൈൻ കോഴ്സ് ലഭ്യമാവുക.
ഈ ബ്രൗസർ ഒരിക്കൽ ഡൗൺലോഡ് ചെയ്താൽ പടിപടിയായി അധ്യായങ്ങൾ പഠിച്ച് പരീക്ഷയെഴുതണം. ഓരോരുത്തരുടെയും പ്രകടനവും പുരോഗതിയും ഓരോ ഘട്ടത്തിലും അക്കാദമി വിലയിരുത്തി വേണ്ട നിർദേശങ്ങൾ നൽകും. മലയാളത്തിനുപുറമെ ഹിന്ദി, മറാത്തി, തെലുഗു, കന്നട, തമിഴ്, ബംഗ്ല, ഇംഗ്ലീഷ് ഭാഷകളിലും കോഴ്സ് നടത്തുന്നുണ്ട്. താൽപര്യമുള്ളവർക്ക് www.ramojiacademy.com എന്ന സൈറ്റിൽ ലോഗ് ഓൺ ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.