തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് (ഇ.ഡബ്ല്യു.എ സ്) പത്ത് ശതമാനം സീറ്റ് സംവരണത്തിനായി സംസ്ഥാനത്തെ ഏഴ് സർക്കാർ മെഡിക്കൽ കോളജു കളിലേക്ക് അനുവദിച്ച സീറ്റ് പ്രേത്യക ക്വോട്ടയായി പരിഗണിച്ച് നികത്താൻ സർക്കാർ ത ീരുമാനം. ഇതുപ്രകാരം ഏഴ് കോളജുകളിലേക്ക് അനുവദിച്ച 155 സീറ്റുകളിൽ 130 എണ്ണത്തിലേക്ക ് സാമ്പത്തിക സംവരണ പ്രകാരമുള്ള അലോട്ട്മെൻറ് മെഡിക്കൽ പ്രവേശനത്തിനായുള്ള രണ്ടാം ഘട്ടത്തിൽ നടത്തും. ശേഷിക്കുന്ന 25 സീറ്റുകൾ അഖിലേന്ത്യ ക്വോട്ടയിൽ നികത്താനായി കൈമാറുകയും ചെയ്തു.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിലാണ് ഇ.ഡബ്ല്യു.എസ് ക്വോട്ടയിൽ അനുവദിച്ച സീറ്റുകൾ നേരത്തേയുള്ള സീറ്റുകളോട് ചേർക്കാതെ പ്രത്യേക പൂൾ ആക്കി അലോട്ട്മെൻറ് നടത്തുന്നത്. ഒാരോ കോളജിലും ഇൗ ക്വോട്ടയിൽ നികത്തേണ്ട സീറ്റുകളുടെ എണ്ണം സംബന്ധിച്ചുള്ള നിർദേശം കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് പ്രവേശന പരീക്ഷ കമീഷണർക്ക് കൈമാറിയിട്ടുണ്ട്. ഇതുപ്രകാരം മുന്നാക്ക വിഭാഗത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായുള്ള 130ൽ 40 സീറ്റുകളും തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലേക്കാണ് നീക്കിവെച്ചത്.
അവശേഷിക്കുന്ന 90 സീറ്റുകൾ ഇ.ഡബ്ല്യു.എസ് ക്വോട്ടയിൽ സീറ്റ് വർധന വരുത്തിയ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മഞ്ചേരി സർക്കാർ മെഡിക്കൽ കോളജുകളിലുമായി നികത്തും. ഇ.ഡബ്ല്യു.എസ് ക്വോട്ടയിൽ അനുവദിച്ച അധിക സീറ്റുകൾ ഉൾപ്പെടെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൊത്തം സീറ്റുകൾ 250 ആണ്. ഇതിൽ 40 സീറ്റിലേക്കും ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ നിന്നുള്ളവരെ പ്രവേശിപ്പിക്കുന്നത് സംവരണതോത് തെറ്റിക്കുമെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
ഒരു കോളജിൽ മാത്രം ഇത്രയും സീറ്റുകൾ ഇ.ഡബ്ല്യു.എസ് ക്വോട്ടയിൽ നീക്കിവെക്കുന്നത് സംവരണതത്വങ്ങൾക്ക് വിരുദ്ധമാണെന്നാണ് ആക്ഷേപം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൊത്തം 250 സീറ്റുകളിൽ 38 സീറ്റുകളാണ് അഖിലേന്ത്യ ക്വോട്ടയിൽ നികത്തേണ്ടത്. അവശേഷിക്കുന്ന 212 സീറ്റുകളിൽ 40 എണ്ണമാണ് ഇ.ഡബ്ല്യു.എസ് ക്വോട്ടയിൽ നികത്താൻ നിർദേശിച്ചത്. ഇതാകെട്ട അഖിലേന്ത്യ ക്വോട്ട കഴിഞ്ഞുള്ള സീറ്റുകളുടെ 19 ശതമാനമാണ്. പത്ത് ശതമാനം മുന്നാക്ക സംവരണത്തിനായി ഒരു കോളജിൽ മാത്രം 19 ശതമാനം സീറ്റുകൾ നീക്കിവെക്കുന്നത് സംവരണ തത്വങ്ങൾക്ക് വിരുദ്ധമാണെന്നതും സർക്കാർ പരിഗണിച്ചിട്ടില്ല. സർക്കാർ നടപടി കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടാൽ ഇത് മെഡിക്കൽ പ്രവേശന നടപടികളെത്തന്നെ ബാധിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.