ന്യൂഡൽഹി: യു.ജി കോഴ്സുകൾക്ക് ഏതാനും കോളജുകൾക്കുള്ള കട്ട് ഓഫ് മാർക്കിൻെറ ആദ്യ ലിസ്റ്റ് ഡൽഹി സർവകലാശാ ല പുറത്തുവിട്ടു. നേരത്തെ നിശ്ചയിച്ചതിൽ നിന്ന് ഒരു ദിവസം മുന്നേയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.
എസ് .ആർ.സി.സി, മിരാൻഡ ഹൗസ്, ഹൻസ്രാജ് കോളജ്, കിരോരി മാൽ കോളജ്, ജീസസ് ആൻഡ് മേരി കോളജ്, ഗാർഗി കോളജ്, പി.ജി.ഡി.എ.വി, സത്യവതി കോളജ്, ഭഗിനി നിവേദിത കോളജ്, മാതാ സുന്ദരി കോളജ് ഫോർ വുമൺ, ധ്യാൻ സിങ് കോളജ്, ഷഹീദ് ഭഗത് സിങ് കോളജ്, കേശവ് മഹാ വിദ്യാലയ ആൻഡ് ശിവാജി കോളജ് എന്നീ കോളജുകൾക്കുള്ള ആദ്യ കട്ട് ഓഫ് ലിസ്റ്റ് ആണ് പുറത്തു വിട്ടത്.
ഹിന്ദു കോളജിലെ പൊളിട്ടിക്കൽ സയൻസിനുള്ള 99 ശതമാനമാണ് ഡൽഹി സർവകലാശാലയിലെ ഉയർന്ന കട്ട് ഓഫ് മാർക്കെന്ന് ദേശീയ വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
5547 ഒ.ബി.സി വിദ്യാർഥികൾക്കും, 34,262 എസ്.സി, 7100 എസ്.ടി, സംവരണേതര വിഭാഗത്തിൽ പരമാവധി 1,52,478 വിദ്യാർഥികൾക്കുമാണ് യു.ജി കോഴ്സുകൾക്ക് പ്രവേശനം. പുതുതായി അവതരിപ്പിച്ച ഇ.ഡബ്ല്യു.സി വിഭാഗത്തിൽ 9091 അപേക്ഷകളാണ് എത്തിയിട്ടുള്ളത്.
എല്ലാ വർഷങ്ങളിലേയും പോലെ കുടുതൽ അപേക്ഷകളും സി.ബി.എസ്.ഇ വിദ്യാർഥികളിൽ നിന്നാണ് ലഭിച്ചിട്ടുള്ളത്. 2.05 ലക്ഷം അപേക്ഷകളാണ് സി.ബി.എസ്.ഇ വിദ്യാർഥികളിൽ നിന്ന് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.