സംസ്​ഥാനത്ത്​ ഫിഷറീസ് സര്‍വകലാശാലയുടെ രണ്ടു കോളജുകള്‍ വരുന്നു

ബേപ്പൂർ: മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ക്കു കൂടുതല്‍ ഉന്നത പഠന സൗകര്യം ഒരുക്കുന്നതിന്​ ഫിഷറീസ് സര്‍വകലാശാലയുടെ കീഴിൽ കോളജുകള്‍ തുടങ്ങുന്നു. കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയുടെ (കുഫോസ്) രണ്ടു കോളജുകളാണ് പയ്യന്നൂരിലും കുണ്ടറയിലും സ്ഥാപിക്കുന്നത്.

നിലവില്‍ പയ്യന്നൂരില്‍ ആരംഭിച്ചതും കുണ്ടറയില്‍ പ്രഖ്യാപിച്ചതുമായ കുഫോസി​െൻറ റീജനല്‍ സെൻററുകളാണ്​ കോളജുകളായി ഉയര്‍ത്തുക. ആദ്യഘട്ടത്തില്‍ കേരള യൂനിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്​റ്റഡീസി​െൻറ ബിരുദ കോഴ്‌സുകളും ഡിപ്ലോമ കോഴ്‌സുകളുമാണ് ഉണ്ടാകുക. ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ പിന്നീട് ആരംഭിക്കും.

കോഴ്‌സുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം സര്‍വകലാശാല ഗവേണിങ്​ കൗണ്‍സിലും അക്കാദമിക് കൗണ്‍സിലും ചേര്‍ന്ന ശേഷമാകും തീരുമാനിക്കുക. ഈ അധ്യയന വര്‍ഷംതന്നെ കോഴ്‌സുകള്‍ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. സർക്കാറി​െൻറ നൂറുദിന പദ്ധതിയുടെ ഭാഗമായാണ് കോളജുകൾ സ്ഥാപിക്കുന്നത്. ഗാന്ധിജയന്തി ദിനത്തില്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്താനാകുമെന്നാണ് അധികൃതര്‍ കരുതുന്നത്.

പയ്യന്നൂരിൽ റവന്യൂ വകുപ്പി​െൻറ അധീനതയിലുള്ള പുറമ്പോക്കു ഭൂമി ഏറ്റെടുത്താണ് കോളജ് സ്ഥാപിക്കുക. കുണ്ടറയില്‍ കൊല്ലം ടെക്‌നോപാര്‍ക്കിനായി അനുവദിച്ച 10 ഏക്കര്‍ സ്ഥലത്താകും കോളജ് സ്ഥാപിക്കുക.

പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിച്ച ടെക്‌നോപാര്‍ക്കി​െൻറ ഭൂമിയില്‍ ഒരു ഭാഗംകൂടി, തിരികെ ലഭിക്കാനുള്ള പുനര്‍വിജ്ഞാപന നടപടികള്‍ക്കായി കേന്ദ്ര സര്‍ക്കാറി​െൻറ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കോളജുകൾ തുടങ്ങാനുള്ള ഫണ്ട് കഴിഞ്ഞ വർഷംതന്നെ ബജറ്റിൽ വകയിരുത്തിയെങ്കിലും അനുയോജ്യമായ സ്ഥലം ലഭിക്കാത്തതിനാലാണ് വൈകിയത്.

കോളജുകളില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് 20 ശതമാനം അധിക സീറ്റ് സംവരണമുണ്ടാകും. ബാച്​ലർ ഓഫ് ഫിഷറീസ് സയൻസ് കോഴ്‌സിലേക്ക്​ (ബി.എഫ്.എസ്‌സി) നീറ്റ് റാങ്ക് ലിസ്​റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് പ്രവേശനം. ഐ.സി.എ.ആറി​െൻറ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികൾചറല്‍ റിസര്‍ച്) അംഗീകാരമുള്ള കോഴ്‌സുകള്‍കൂടി ഫിഷറീസ് കോളജുകളില്‍ തുടങ്ങാൻ സര്‍ക്കാറിന് പരിപാടിയുണ്ട്.

Tags:    
News Summary - fisheries department is starting new two colleges in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.