കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിൽ ഈ വർഷം ആരംഭിക്കുന്ന പഞ്ച വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം.
സർവകലാശാലയുടെ മൂന്ന് കാമ്പസുകളിലായി കമ്പ്യൂട്ടേഷനൽ സയൻസ്, ക്ലിനിക്കൽ സൈക്കോളജി, ഫിസിക്കൽ സയൻസ്, ആന്ത്രപ്പോളജിക്കൽ സയൻസ് എന്നീ നാല് ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളാണ് ഈ വർഷം തുടങ്ങുന്നത്. കഴിഞ്ഞവർഷം മാങ്ങാട്ടുപറമ്പ് കാമ്പസിൽ ആരംഭിച്ച ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ്, നീലേശ്വരം കാമ്പസിൽ ആരംഭിച്ച ഇന്റഗ്രേറ്റഡ് എം.കോം എന്നീ കോഴ്സുകളിലും ഇപ്പോൾ അപേക്ഷിക്കാം.
മാങ്ങാട്ടുപറമ്പ കാമ്പസിലാണ് ക്ലിനിക്കൽ സൈക്കോളജി കോഴ്സ് തുടങ്ങുന്നത്. പ്ലസ് ടു കഴിഞ്ഞവർക്ക് പ്രവേശനം നേടാവുന്ന പ്രോഗ്രാമിൽ മൂന്നാം വർഷത്തിൽ ബി.എസ് സി സൈക്കോളജി, നാലാം വർഷത്തിൽ ബി.എസ് സി ക്ലിനിക്കൽ സൈക്കോളജി (ഓണേഴ്സ്), ബി.എസ് സി ക്ലിനിക്കൽ സൈക്കോളജി വിത്ത് റിസർച് (ഓണേഴ്സ്), അഞ്ചാം വർഷത്തിൽ എം.എസ് സി ക്ലിനിക്കൽ സൈക്കോളജി എന്നീ ബിരുദങ്ങൾ നേടാം.
പാലയാട് കാമ്പസിലാണ് ആന്ത്രപ്പോളജിക്കൽ സയൻസസ് കോഴ്സ് തുടങ്ങുക. പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം.
കമ്പ്യൂട്ടേഷനൽ സയൻസിന് മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇൻഫോർമാറ്റിക്ക് പ്രാക്ടീസസ് ഇവയിലേതെങ്കിലും വിഷയങ്ങളോടുകൂടി പ്ലസ്ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. പയ്യന്നൂർ കാമ്പസിലാണ് പഞ്ച വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ ഫിസിക്കൽ സയൻസ് ആരംഭിക്കുക. 50 ശതമാനം മാർക്കോടുകൂടി പ്ലസ് ടു (സയൻസ്) കഴിഞ്ഞവർക്ക് അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.