തപാൽവകുപ്പിൽ മികച്ച കായികതാരങ്ങൾക്ക് വിവിധ തസ്തികകളിൽ അവസരം. ഗ്രൂപ് ‘സി’ വിഭാഗത്തിൽപെടുന്ന തസ്തികകളിലേക്കാണ് തിരഞ്ഞെടുപ്പ്. ആർച്ചറി, അത്ലറ്റിക്സ്, ബാഡ്മിന്റൺ ഉൾപ്പെടെ 64 സ്പോർട്സ്/ഗെയിംസ് ഐറ്റങ്ങളിൽ പ്രതിഭ തെളിയിച്ചിട്ടുള്ള കായികതാരങ്ങൾക്ക് ഈ സ്പോർട്സ് ക്വോട്ടാ നിയമനത്തിന് അപേക്ഷിക്കാം. ഇന്ത്യയൊട്ടാകെ 1899 ഒഴിവുകളുണ്ട്. കേരളത്തിൽ 94 ഒഴിവ്. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം https://dopsportsrecruitment/cept.gov.inൽനിന്നും ഡൗൺലോഡ് ചെയ്യാം. പോസ്റ്റൽ സർക്കിൾ, കേഡർ അടിസ്ഥാനത്തിലുള്ള ഒഴിവുകൾ വിജ്ഞാപനത്തിലുണ്ട്.
തസ്തികകൾ: പോസ്റ്റൽ അസിസ്റ്റന്റ് -ഒഴിവുകൾ 598 (കേരളത്തിൽ 31), സോർട്ടിങ് അസിസ്റ്റന്റ് -143 (3), ശമ്പളനിരക്ക് 25500-81100 രൂപ. യോഗ്യത: അംഗീകൃത സർവകലാശാലാബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും. പ്രായപരിധി 18-27.
പോസ്റ്റ്മാൻ -ഒഴിവുകൾ 585 (28), മെയിൽഗാർഡ് 3 (0), ശമ്പളനിരക്ക് 21700-69100 രൂപ. യോഗ്യത: പ്ലസ് ടു/പന്ത്രണ്ടാം ക്ലാസ്/തത്തുല്യ പരീക്ഷ പാസായിരിക്കണം.
മൾട്ടി ടാസ്കിങ് സ്റ്റാഫ് -ഒഴിവുകൾ 570 (32), ശമ്പളനിരക്ക് 18000-56900 രൂപ. യോഗ്യത: പത്താംക്ലാസ്/തത്തുല്യ പരീക്ഷ പാസായിരിക്കണം. പ്രായപരിധി 18-25. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും വിജ്ഞാപനത്തിൽ ലഭിക്കും. അപേക്ഷാഫീസ് 100 രൂപ. വനിതകൾ/ട്രാൻസ്ജൻഡർ/എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ബി.ഡി/ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. നിർദേശാനുസരണം ഓൺലൈനായി ഡിസംബർ ഒമ്പതുവരെ അപേക്ഷ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.