ന്യൂനപക്ഷ വിദ്യാർഥികൾക്ക്​ പോസ്​റ്റ്​ മെട്രിക് സ്‌കോളർഷിപ്

തിരുവനന്തപുരം: കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം കേരളത്തിലെ മുസ്​ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന സമുദായങ്ങളിൽപെട്ട പ്ലസ് വൺ ക്ലാസ് മുതൽ പിഎച്ച്.ഡി വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് 2021-2022 പോസ്​റ്റ്​ മെട്രിക് സ്‌കോളർഷിപ്പിനുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. കുടുംബവാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയാത്തവർക്ക് അപേക്ഷിക്കാം.

മുൻ വർഷത്തെ ബോർഡ്/ യൂനിവേഴ്‌സിറ്റി പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോ തത്തുല്യ ഗ്രേഡോ ലഭിച്ചിട്ടുള്ള ഗവ./എയ്ഡഡ്/ അംഗീകൃത അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ ഹയർ സെക്കൻഡറി/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം/ എം.ഫിൽ/ പിഎച്ച്.ഡി കോഴ്‌സുകളിൽ പഠിക്കുന്നവർക്കും എൻ.സി.വി.ടിയിൽ അഫിലിയേറ്റ് ചെയ്ത ഐ.ടി.ഐ/ ഐ.ടി.സികളിൽ പഠിക്കുന്നവർക്കും XI, XII തലത്തിലുള്ള ടെക്‌നിക്കൽ/ വൊക്കേഷനൽ കോഴ്‌സുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. വിദ്യാർഥികൾ മെറിറ്റ്-കം-മീൻസ് സ്‌കോളർഷിപ്പി​െൻറ പരിധിയിൽ വരാത്ത കോഴ്‌സുകളിൽ പഠിക്കുന്നവരായിരിക്കണം. കോഴ്‌സി​െൻറ മുൻ വർഷം സ്‌കോളർഷിപ് ലഭിച്ച വിദ്യാർഥികൾ അന്നത്തെ രജിസ്‌ട്രേഷൻ ഐഡി ഉപയോഗിച്ച്​ പുതുക്കലിന് അപേക്ഷിക്കണം.

പുതിയ, പുതുക്കൽ അപേക്ഷകൾ www.scholarships.gov.in അല്ലെങ്കിൽ www.minorityaffairs.gov.in എന്ന വെബ്‌സൈറ്റ് വഴിയോ National Scholarship (NSP) മൊബൈൽ ആപ്പിലൂടെയോ നവംബർ 30നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.dcescholarship.kerala.gov.in, www.collegiateedu.kerala.gov.in ഫോൺ: 9446096580, 0471-2306580. ഇ-മെയിൽ: postmatricscholarship@gmail.com.

Tags:    
News Summary - For minority students Post Matric Scholarship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.