ആ​യു​ർേ​വ​ദ, ഹോ​മി​യോ പ്ര​വേ​ശ​ന​ത്തി​ലും മു​ന്നാ​ക്ക സം​വ​ര​ണം മു​ന്നി​ൽ

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ, എ​ൻ​ജി​നീ​യ​റി​ങ് പ്ര​വേ​ശ​ന​ത്തി​ന് സ​മാ​ന​മാ​യി ആ​യു​ർ​വേ​ദ, ഹോ​മി​യോ ബി​രു​ദ കോ​ഴ്സ് പ്ര​വേ​ശ​ന​ത്തി​ലും പി​ന്നാ​ക്ക സം​വ​ര​ണ​ത്തെ പി​റ​കി​ലാ​ക്കി മു​ന്നാ​ക്ക സം​വ​ര​ണം.

വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ പ്ര​സി​ദ്ധീ​ക​രി​ച്ച അ​ലോ​ട്ട്മെൻറി​ൽ സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ, ഹോ​മി​യോ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ​ല്ലാം പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് റാ​ങ്കി​ൽ പി​റ​കി​ൽ നി​ൽ​ക്കു​ന്ന മു​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്കും അ​ലോ​ട്ട്മെൻറ് ല​ഭി​ച്ചു. എം.​ബി.​ബി.​എ​സ് അ​ലോ​ട്ട്മെൻറിെൻറ ര​ണ്ടാം ഘ​ട്ട​ത്തി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ലേ​തി​നെ​ക്കാ​ൾ റാ​ങ്കി​ൽ പി​റ​കി​ൽ നി​ൽ​ക്കു​ന്ന​വ​ർ​ക്ക് മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​ൽ അ​ലോ​ട്ട്മെൻറ് ല​ഭി​ച്ചു.


അ​ഖി​ലേ​ന്ത്യ ക്വോ​ട്ട​യി​ൽ​നി​ന്ന് തി​രി​കെ ല​ഭി​ച്ച സീ​റ്റിെൻറ 10 ശ​ത​മാ​ന​വും മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​നാ​യി നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ, മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​നാ​യി ആ​കെ നീ​ക്കി​വെ​ച്ച എം.​ബി.​ബി.​എ​സ് സീ​റ്റു​ക​ളു​ടെ എ​ണ്ണം 109ൽ ​നി​ന്ന് 116 ആ​യി. ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെൻറ് പ്ര​കാ​രം സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 3129 റാ​ങ്കു​ള്ള വി​ദ്യാ​ർ​ഥി​ക്കും മു​ന്നാ​ക്ക സം​വ​ര​ണ ബ​ല​ത്തി​ൽ അ​ലോ​ട്ട്മെൻറ് ല​ഭി​ച്ചു.

ഒ​ന്നാം ഘ​ട്ട​ത്തി​ൽ ഇ​ത് 2482 ആ​യി​രു​ന്നു. എ​ന്നാ​ൽ, ഇൗ​ഴ​വ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് 2241ഉം ​മു​സ്ലിം വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് 2072ഉം ​പി​ന്നാ​ക്ക ഹി​ന്ദു വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് 2081ഉം ​ആ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ അ​ലോ​ട്ട്മെൻറ് ല​ഭി​ച്ച അ​വ​സാ​ന റാ​ങ്ക്. ആ​ദ്യ ഘ​ട്ട അ​ലോ​ട്ട്മെൻറ് ന​ട​ന്ന ആ​യു​ർ​വേ​ദ (ബി.​എ.​എം.​എ​സ്) കോ​ഴ്സി​ൽ മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​ൽ സ​ർ​ക്കാ​ർ കോ​ള​ജു​ക​ളി​ൽ 8749 റാ​ങ്ക് വ​രെ മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​ൽ അ​ലോ​ട്ട്മെൻറ് ല​ഭി​ച്ചു.


ഇൗ​ഴ​വ വി​ഭാ​ഗ​ത്തി​ൽ 7885ഉം ​മു​സ്ലിം വി​ഭാ​ഗ​ത്തി​ൽ ഇ​ത് 7629ഉം ​റാ​ങ്കി​ലു​ള്ള​വ​രാ​ണ്. ഹോ​മി​യോ കോ​ഴ്സി​ൽ (ബി.​എ​ച്ച്.​എം.​എ​സ്) മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​ൽ 11,096 റാ​ങ്കു​ള്ള​വ​ർ​ക്ക് വ​രെ അ​ലോ​ട്ട്മെൻറ് ല​ഭി​ച്ചു.

ഇൗ​ഴ​വ വി​ഭാ​ഗ​ത്തി​ൽ 9002ഉം ​മു​സ്ലിം വി​ഭാ​ഗ​ത്തി​ൽ 8521ഉം ​റാ​ങ്കി​ലു​ള്ള​വ​ർ​ക്കാ​ണ് അ​വ​സാ​ന അ​ലോ​ട്ട്മെൻറ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.