നാലുവർഷ ബിരുദം: വിദൂര പഠനവുമായി ഓപൺ സർവകലാശാല

നാലുവർഷ കോഴ്സുകളിലും മൂന്നുവർഷ കോഴ്സുകളിലും ബിരുദ പഠനാവസരങ്ങളൊരുക്കി ശ്രീനാരായണഗുരു ഓപൺ സർവകലാശാല. യു.ജി.സി, ഡിസ്റ്റൻസ് എജുക്കേഷൻ ബ്യൂറോ എന്നിവയുടെ അംഗീകാരത്തോടെയാണ് കോഴ്സുകൾ നടത്തുന്നത്. റഗുലർ കോഴ്സുകളിൽ ക്ലാസ്റൂം പഠനം സാധ്യമാവാത്തവർക്ക് ഈ വിദൂര കോഴ്സുകൾ പ്രയോജനപ്പെടുത്താവുന്നതാണ്.

നാലുവർഷത്തെ യു.ജി ഓണേഴ്സ് ബിരുദ കോഴ്സുകളിലും (മൂന്നാം വർഷം എക്സിറ്റ് ഒപ്ഷൻ വിനിയോഗിക്കാം) മൂന്നുവർഷത്തെ ബിരുദ കോഴ്സുകളിലും പ്ലസ്ടുകാർക്ക് പ്രവേശനം നേടാം.

ബിരുദക്കാർക്കായി രണ്ടുവർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലും പ്രവേശനമുണ്ട്. നാലുവർഷ ‘യു.ജി’ ഓണേഴ്സ് ബിരുദ കോഴ്സുകൾ-ബി.ബി.എ (എച്ച്.ആർ, മാർക്കറ്റിങ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്); ബി.കോം (ഫിനാൻസ്, കോഓപറേഷൻ, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്); ബി.എ-ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, സോഷ്യോളജി.

മൂന്നുവർഷ ബിരുദ കോഴ്സുകൾ-ബി.എ നാനോ എന്റർപ്രണർഷിപ്, ബി.സി.എ, ബി.എ-ഹിന്ദി, സംസ്കൃതം, അറബിക്, അഫ്ദലുൽഉലമ, ഇക്കണോമിക്സ്, ഫിലോസഫി (ശ്രീനാരായണഗുരു സ്റ്റഡീസ്), പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി.

പി.ജി കോഴ്സുകൾ-എം.കോം, എം.എ-ഇംഗ്ലീഷ്, മലയാളം, സംസ്കൃതം, അറബിക്, ഹിന്ദി, ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്സ്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, പബ്ലിക്ക് അഡ്മിനിസ്ട്രേഷൻ.

പ്രോസ്​പെക്ടസ് www.sgou.ac.inൽ. ഓൺലൈനായി ജൂൺ 15 മുതൽ ജൂലൈ 31 വരെ രജിസ്റ്റർ ചെയ്യാം. ഫോൺ: 0474-2966841, 9188909901, 9188909902.

Tags:    
News Summary - Four-year degree-Open University with distance learning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.