പ്ലസ്​ വൺ, പ്ലസ്​ ടു വിദ്യാർഥികൾക്കായി സൗജന്യ നീറ്റ്​ പരിശീലന ക്ലാസ്​

റിയാദ്​: പ്ലസ് വൺ, പ്ലസ് ടു നീറ്റ് യു.ജി വിദ്യാർഥികൾക്കായി സൗജന്യ നീറ്റ് പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. സാധാരണക്കാരായ കുട്ടികളെ എളുപ്പത്തിലും വേഗത്തിലും ഡോക്ടർമാരാക്കുക എന്ന ലക്ഷ്യവുമായി ‘ഇൻസ്​റ്റൻറ്​ ഡോക്ടര്‍ സീരീസ്’ എന്ന പേരിലാണ്​ ക്ലാസ്. നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും സുപരിചിതനായ ഡോ. ഡാനിഷ് സലിമും സംഘവും ചേർന്നാണ് മാർച്ച് 20 മുതൽ പൂർണമായും സൗജന്യമായി 135 മണിക്കൂർ ദൈർഘ്യമുള്ള വെബിനാറിൽ പരിശീലന ക്ലാസ്​ നടത്തുന്നത്​.

ഡോക്ടറാകുക എന്ന സ്വപ്‌നത്തിലേക്ക് കുട്ടികളെ അടുപ്പിക്കുകയാണ്​ ലക്ഷ്യം. കോഴ്സിലൂടെ നീറ്റ് യു.ജി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കാനുള്ള പരിശീലനമാണ് നൽകുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഡോ. ഡാനിഷി​െൻറ നേതൃത്വത്തിലെ ടീം ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽ കഴിഞ്ഞ 10 വർഷത്തെ നീറ്റ് ചോദ്യങ്ങളിലൂടെയാണ് ഈ കോഴ്സ് അവതരിപ്പിക്കുന്നത്. ആറാം ക്ലാസ് മുതൽ കുട്ടികളുടെ പഠനം എളുപ്പമാക്കാനുള്ള മാർഗങ്ങളാണ് ഡോക്ടറുടെ ടീം കഴിഞ്ഞ രണ്ട് വർഷമായി ചെയ്യുന്നത്. 

 

 

പരീക്ഷകളിൽ സങ്കീർണമായ പ്രശ്നങ്ങൾ ഒരു മിനിറ്റിനുള്ളിൽ എങ്ങനെ പരിഹരിക്കാം, ലളിതമായ സാങ്കേതികതകൾ ഉപയോഗിച്ച് പ്രധാന ആശയങ്ങൾ എങ്ങനെ ഓർമിക്കാം, ശ്രദ്ധേയമായ ഫലങ്ങൾ എങ്ങനെ നേടാം എന്നതും പരിശീലിപ്പിക്കുന്നതാണ് ഈ കോഴ്സി​െൻറ പ്രത്യേകത. തെളിയിക്കപ്പെട്ട ഈ സാങ്കേതികവിദ്യകൾ കുട്ടികളുടെ സ്വപ്ന മെഡിക്കൽ സീറ്റുകൾ സുരക്ഷിതമാക്കാൻ സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക്​ +971543229664 (മിഡിലീസ്​റ്റ്​), +918714981744 (ഇന്ത്യ) എന്നീ വാട്​സാപ്പ്​ നമ്പറുകളിൽ ബന്ധപ്പെടാം. 

Tags:    
News Summary - Free NEET practice class for Plus One and Plus Two students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.